ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ലൊക്കേഷനിൽ റെയ്ഡ്; വാഹന വകുപ്പ് പിഴ ഈടാക്കിയത് 2 ലക്ഷം രൂപ..!!

50

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൗ ആക്ഷൻ ഡ്രാമയുടെ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുന്നത് കളമശ്ശേരിയിൽ ആണ്. ഒരു സ്വാകാര്യ ഫ്‌ളാറ്റ് സമുച്ചയത്തിൽ നടന്ന ചിത്രീകരണ സമയത്താണ് സിനിമ ലോകത്തെ ഞെട്ടിച്ച മോട്ടോർ വാഹന വകുപ്പിന്റെ ക്യാരവാൻ വേട്ട.

പ്രത്യേക സ്‌ക്വാഡ് നടത്തിയ വേട്ടയിൽ മൂന്ന് കാരവാനുകൾ ആണ് ചിത്രീകരണതിനായി എത്തിയിരുന്നത്, മലയാള സൂപ്പർ താരം നിവിൻ പൊളിക്കും തെന്നിന്ത്യൻ സൂപ്പർതാരം നായന്താരാക്കും വേണ്ടി കൊണ്ടുവന്നതാണ് രണ്ട് കാരവാനുകൾ മൂന്നാമത്തേത്, നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റേതും.

മോട്ടോർ വാഹന വകുപ്പിന് ലഭിച്ച രഹസ്യ റിപോർട്ട് പ്രകാരം ആണ് റെയ്ഡ് നടന്നത്, രാത്രി നടന്ന റെയ്ഡിൽ പിടിച്ച മൂന്ന് കാരവാനിൽ ഒന്ന്, തമിഴ്നാട് റെജിസ്ട്രേഷനും മറ്റ് കേരള രജിസ്‌ട്രേഷനും ആയിരുന്നു. തമിഴ്‌നാട് റെജിസ്ട്രേഷൻ നയൻതാരയ്ക്ക് വേണ്ടി എത്തിയത് ആയിരുന്നു. അതിൽ ഒരു വാൻ, 19 സീറ്റ് ഉള്ള ബസ് രൂപ മാറ്റം വരുത്തിയത് ആയിരുന്നു. ഈ വാഹനത്തിന് മാത്രം 135000 രൂപയാണ് ടാക്‌സ് ചുമത്തിയത്.

മറ്റൊരു വാഹനം കാരവാൻ ആയി തന്നെയാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിൽ കൂടിയും സ്വകര്യ രജിസ്‌ട്രേഷൻ ഉള്ള വാഹനം വാടകക്ക് കൊടുത്തതിനാൽ 10000 രൂപ പിഴ ഈടാക്കുക ആയിരുന്നു. തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തിന് 40000 രൂപ ടാക്‌സും 10000 പിഴയും ചുമത്തി. തമിഴ്‌നാട് വാഹനങ്ങൾ കേരളത്തിൽ വാടകക്ക് ഓടാൻ പാടില്ലാത്തത് കൊണ്ടാണ് പിഴയും ടാക്‌സും ചുമത്തിയത്.

You might also like