അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന സംഭവം; പ്രതി തൂങ്ങി മരിച്ച നിലയിൽ..!!

54

ചെന്നൈ; കഴിഞ്ഞ വെള്ളിയാഴ്ച ആണ് പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽ കുത്തി കൊന്നത്.

ചെന്നൈ കടലൂർ ആണ് സംഭവം. രമ്യ എന്ന ഇരുപത്തിമൂന്ന് വയസുള്ള യുവതിയെ ആണ് രാജശേഖരൻ (24) എന്ന യുവാവ് ക്ലാസ് മുറിയിൽ എത്തി കത്തിക്ക് കുത്തി കൊന്നത്.

കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വാകര്യ സ്‌കൂളിൽ അധ്യാപികയാണ് രമ്യ, കൊലപാതകം നടത്തിയ രാജശേഖർ വിഴുപുരം ജില്ലയിലെ ഉളുന്തൂർപെട്ടുള്ള കാശുമാവിൽ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കടലൂർ സ്വാകര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രാജശേഖർ രണ്ട് വർഷം മുമ്പാണ് കോളേജ് വിദ്യാർത്ഥിനിയായ രമ്യയെ പരിജയപ്പെടുന്നത്. ഒരേ ബസിൽ യാത്ര തുടർന്ന ഇരുവരും സൗഹൃദത്തിൽ ആകുക ആയിരുന്നു. തുടർന്ന് അധ്യാപിക ആയപ്പോഴും ഇരുവരും തമ്മിൽ ഉള്ള സൗഹൃദം തുടർന്നു. ഇതിനിടെ രാജശേഖർ പ്രണയാഭ്യർത്ഥന നടത്തുകയും രമ്യ അത് നിരസിക്കുകയും ചെയ്തു.

തുടർന്ന് നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തി എങ്കിലും രാജശേഖരുമായി ഉള്ള സൗഹൃദം യുവതി പൂർണ്ണമായും ഉപേക്ഷിക്കുക ആയിരുന്നു. ഈ ദേഷ്യത്തിൽ ആണ് യുവാവ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.