ഭർത്താവ് ബർഗർ വാങ്ങിയില്ല; വിവാഹ മോചനത്തിന് കോടതിയിൽ സമീപിച്ച് യുവതി..!!

40

വിവാഹ മോചന വാർത്തകളും അതിൽ പിന്നിലെ കാരണങ്ങൾ അറിയുമ്പോൾ വിഷമത്തേക്കാൾ ഏറെ ചിരി വരുന്ന സന്ദർഭങ്ങൾ ആണ് ഇപ്പോൾ കൂടുതൽ.

അങ്ങനെ ഒരു വാർത്ത ആണ് ഇപ്പോൾ അബുദാബിയിൽ നിന്നും വരുന്നത്, സുഹൃത്തുക്കൾക്ക് ഒപ്പം കറങ്ങാൻ പോയ ഭർത്താവിനോട് വീട്ടിൽ ഒറ്റക്കായിരുന്നു ഭാര്യ ബർഗർ വാങ്ങി വരാൻ ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ ബർഗർ വാങ്ങാതെ പുലർച്ചെ മൂന്ന് മണിക്കാണ് ഭർത്താവ് വീട്ടിൽ എത്തിയത്.

തുടർന്ന് ഇരുവരും തമ്മിൽ വലിയ വഴക്ക് ഉണ്ടാകുകയും ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു. തുടർന്നാണ് യുവതി വിവാഹ മോചനം വേണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

എന്നാൽ ഇതുപോലെ ഉള്ള നിസാര കാര്യങ്ങൾക്ക് ഒഴുവക്കാൻ ഉള്ള പവിത്ര ബന്ധമല്ല വിവാഹം എന്നും നിങ്ങൾ ഒരു കൗണ്സിലിംഗിന് പോയി പ്രശ്നങ്ങൾ പറഞ്ഞു തീർത്തു ഒരുമിച്ചു ജീവിക്കണം എന്നുമാണ് കോടതി ആവശ്യപ്പെട്ടത്.