യുവാവിനെ കൊന്ന ഡിവൈഎസ്പി ഹരികുമാർ തൂങ്ങി മരിച്ചു; യുവാവിന്റെ ഭാര്യയുടെ പ്രതികരണം ഇങ്ങനെ..!!

40

നെയ്യാറ്റിൻകരയിൽ വാഹനം പാർക്ക് ചെയ്യുന്നതിൽ വാക്ക് തർക്കം ഉണ്ടാകുകയും പിന്നീട് യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലുകയും ചെയ്ത കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് കീഴടങ്ങാനായി ഇന്നലെ ഡിവൈഎസ്പി വീട്ടിലെത്തിയിരുന്നതായാണ് വിവരം. രാവിലെ 9 മണിയോടെ അയല്‍ക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു റിപ്പോര്‍ട്ട്. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാര്‍ കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതേസമയം ദൈവത്തിന്റെ വിധി നടപ്പായെന്ന് സനല്‍ കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.