വിക്കൻ വക്കീലിന് ശേഷം പോക്കറ്റടിക്കാരനായി ദിലീപ്; വരുന്നത് കോമഡിയുടെ പൂരം..!!

55

കോമഡി ചിത്രങ്ങളിലൂടെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ താരമായ ജനപ്രിയ നായകൻ ദിലീപ് വീണ്ടും അടിപൊളി ഒരു കോമഡി ചിത്രവുമായി വരുന്നു. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ചൈന ടൌൺ, റിങ്ങ്മാസ്റ്റർ തുടങ്ങിയ ചിരിയുടെ ഘോഷയാത്ര തീർത്ത റാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്നത്.

2 കണ്ട്രിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാഫി തിരക്കഥ എഴുതുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. അതിന്റെ ഷൂട്ടിങിനായി ദിലീപ് ബാങ്കോക്കിൽ പോകുകയാണ്. എന്നാൽ ഈ ചിത്രങ്ങൾക്ക് ശേഷം റാഫി വീണ്ടും ദിലീപിന് വേണ്ടി തിരക്കഥ ഒരുക്കാൻ ഒരുങ്ങുകയാണ്.

പി ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന പിക്ക് പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പോക്കറ്റ് അടിക്കാരന്റെ വേഷത്തിൽ ആണ് ദിലീപ് എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ബ്രസീൽ ആണ്. കേച്ചേ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്, ചിത്രത്തിന്റെ ഗാനങ്ങൾ അണിയിച്ചൊരുക്കുന്നത് നാദിർഷാ ആണ്.