സർക്കാർ ജോലി ലഭിക്കാൻ ഇനി അഞ്ച് വർഷം സൈനിക സേവനം നിർബന്ധമാക്കാൻ ശുപാർശ..!!

84

എല്ലാവരും ഇപ്പോൾ സർക്കാർ ജോലിക്ക് പുറകെ ആണ്. സർക്കാർ ജോലി നേടാൻ വേണ്ടി പിഎസ്‌സി പരിശീലന കോഴ്‌സുകൾ, പഠന ശാലകൾ എല്ലാം തന്നെ കൂണുപോലെയാണ് മുളച്ചു പൊങ്ങുന്നത്. പക്ഷെ ഇനി മുതൽ പിഎസ്‌സിയോ യുപിഎസ്‌സിയോ മാത്രം പാസ്സ് ആയാൽ സർക്കാർ ജോലി ലഭിക്കില്ല.

പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയാണ് പുതിയ നിർദ്ദേശവുമായി എത്തിയിരിക്കുന്നത്, കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ ലഭിക്കണം എങ്കിൽ ആദ്യ അഞ്ച് വർഷം സൈനിക ജോലികൾ കൂടി നിർവ്വഹിക്കണം എന്നാണ് ഈ കമ്മിറ്റി നൽകുന്ന ശുപാർശ.

ഉദ്യോഗാർത്ഥികൾ സൈനികർ ആയി എത്തുമ്പോൾ പട്ടാളക്കാരുടെ ക്ഷാമം കുറയും എന്നാണ് സമിതിയുടെ വിലയിരുത്തൽ, കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഇതിനായുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെക്കണമെന്നും പാര്‍ലമെന്ററി കമ്മറ്റി ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടം ഉണ്ടാക്കുന്നത്. വലിയ കുറവുകൾ ആണ് സൈനികരുടെ എന്നതിൽ ഉള്ളത്. ലോകത്ത് രണ്ടാമത്തെ വലിയ കാരസേനയാണ് നമ്മുടേത് എങ്കിൽ കൂടിയും 20000 ഓളം സൈനികരുടെ കുറവാണ് ഉള്ളത്, അതുപോലെ തന്നെ 7000 ഓളം ഉദ്യോഗസ്ഥരുടെ കുറവും സൈന്യത്തിൽ ഉണ്ട്.

എന്നാൽ നിർബന്ധിത സൈനിക സേവനം എന്ന ഈ രീതിയോട് വേണ്ടത്ര അനുകൂല പ്രതികരണമല്ല കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

You might also like