താൻ പിടികൂടിയ പ്രതികൾ ഉള്ള ജയിലിൽ, മാനസിക, ശാരീരിക പീഡനം സഹിക്കാൻ കൂട്ടാക്കാതെ സ്വയം ശിക്ഷ വിധിച്ച ഹരികുമാർ..!!

40

ഇന്നലെയാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രധാന പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തത്.

മരണത്തിലേക്ക് സ്വയം നടന്ന് കയറിയ ഹരികുമാർ എഴുതിയ ആത്മഹത്യ കുറിപ്പിലെ പ്രധാന വാചകങ്ങൾ ഇങ്ങനെയാണ്.

അമ്മയെ നന്നായി നോക്കണം എന്ന് മകനോടും മകനെ നന്നായി നോക്കണം എന്നും നന്നായി പഠിക്കണം എന്നു ഭാര്യയോടും ഭാര്യയെയും മകനെയും നന്നായി നോക്കണം എന്ന് സഹോദരനോടും കത്തിൽ പറയുന്നു.

പല കേസിലും താൻ പിടികൂടിയ പ്രതികൾ ഉള്ള നെയ്യാറ്റിൻകര ജയിലേക്ക് താൻ എത്തിയാൽ തന്നെ അവർ മാനസികവും ശരീരികവുമായി പീഡിപ്പിക്കും എന്നു കൂട്ട് പ്രതിയായ ബിനു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഒമ്പത് ദിവസമായി ഹരികുമാറിന് വേണ്ടി പോലീസ് വിരിച്ച വലയിൽ പോലും കുടുങ്ങാതെ ആയിരുന്നു ഹരികുമാർ മരണത്തിന് മുന്നിൽ കീഴടങ്ങിയത്. വലിയ കോളിളക്കം സൃഷ്ടിച്ച് മാധ്യമ വാർത്തയായി നിൽക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ ആയത് കൊണ്ടും മുൻകൂർ ജാമ്യം ലഭിക്കില്ല എന്നുള്ളത് ഹരികുമാറിനെ തളർത്തിയിരുന്നു. എന്തായാലും ദുരൂഹതകൾ ബാക്കിയായി സനലിന്റെ അടുത്തേക്ക് ഹരികുമാരും പോയി..