വനിതാ ഡോക്ടർ മദ്യപിച്ച് ശസ്‌ത്രക്രിയ നടത്തി; അമ്മയും കുഞ്ഞും മരിച്ചു..!!

12

നിറവയറുമായി എത്തിയ യുവതിയെ ശസ്ത്രക്രിയ ചെയ്യാൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട വനിതാ ഡോക്ടർ. ഗുജറാത്തിലെ രാജ്‌കോട്ട് ആശുപത്രിയിൽ ആണ് മദ്യപിച്ചു എത്തിയ വനിതാ ഡോക്ടർ പ്രസവ ശസ്‌ത്രക്രിയ നടത്തിയപ്പോൾ അമ്മയും കുഞ്ഞും മരണമടഞ്ഞത്.

ബുധനാഴ്ച രാത്രിയാണ് പൂർണ്ണ ഗർഭിണിയായ ഇരുപത്തിരണ്ട്കാരി കാമിനി വേദനമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, കാമിനി എത്തിയതിന് തൊട്ട് പിന്നാലെ ഡോക്ടർ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു, കുഞ്ഞിനെ പുറത്തെടുത്തു ഒരു മിനിറ്റിനു ഉള്ളിൽ കുട്ടി മരിക്കുകയും അമിത രക്ത സ്രാവം മൂലം കാമിനിയെ മറ്റൊരു സ്വകര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും വഴി മദ്ധ്യേ യുവതി മരണം സംഭവിയ്ക്കുകയും ചെയ്തു. തുടർന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്യുകയും. പരിശോധനയിലൂടെ മദ്യപിച്ചാണ് ശസ്‌ത്രക്രിയ നടത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.