ഇനി ഒടിയൻ സിംമ്മുകളും; പ്രൊമോഷന്റെ നൂതന രീതി; സിനിമ ബ്രാൻഡിങ്ങിന് പുതിയ മുഖം നൽകി ലെനിക്കോ സൊലൂഷൻ..!!

33

സിനിമ പ്രൊമോഷൻ, ഓൺലൈൻ പ്രൊമോഷൻ ഒക്കെ നമ്മൾ ദിനംപ്രതി കാണുന്നതാണ്, പുതിയ ഒരു സിനിമക്ക് വേണ്ടി, ജന ഹൃദയങ്ങളിലേക്ക് ആ സിനിമ എത്തിക്കാൻ കഴിയുന്നതാണ് ഏറ്റവും. വലിയ പ്രൊമോഷൻ, ആദ്യ ദിനം മുതൽ കളക്ഷൻ തുടങ്ങി എല്ലാം കണക്ക് കൂട്ടുന്ന സിനിമാ ലോകത്തിൽ, ബ്രാന്ഡിങ്ങിനായി പുതിയ ലോകം തുറക്കുകയാണ് ലെനിക്കോ സൊലൂഷൻ.

Posted by Mohanlal on Wednesday, 28 November 2018

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയർട്ടൽ വഴിയാണ് ഒടിയൻ ചിത്രത്തിന് പ്രൊമോഷൻ നൽകുന്നത്, ഒടിയൻ ലേബൽ ഉള്ള മൂന്ന് ലക്ഷം സിമ്മുകൾ ആണ് ഒടിയൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തുന്നത്. ലെനിക്കോ സൊലൂഷൻ എന്ന ബ്രാൻഡിംഗ് കമ്പനി വഴിയാണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഇത്തരത്തിൽ ഒരു പ്രൊമോഷൻ നടത്തുന്നത്.

Hello all ! Let me unfold the news that Airtel India is collaborating with Aashirvad Cinemas for the branding of…

Posted by Mohanlal on Thursday, 29 November 2018

ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, എയർട്ടൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ആണ് സിം ലോഞ്ച് ചെയ്തത്.

മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഡിസംബർ 14ന് ആണ് ലോകമെമ്പാടും റിലീസിന് എത്തുന്നത്.

You might also like