നടിയെ കൊച്ചിയിൽ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും കുരുക്ക്; സിബിഐ അന്വേഷണം ഇല്ല..!!

35

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ ദിലീപിന് വീണ്ടും തിരിച്ചടി, തനിക്ക് എതിരായുള്ള കേസിൽ സത്യം തെളിയിക്കുന്നതിനായി കേസ് സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന ഹർജിയിൽ ഹൈക്കോടതി തള്ളി.

കേസിന്റെ അന്വേഷണത്തിൽ തന്നെ കുടുക്കാൻ ഉള്ള പക്ഷപാതപരമായ അന്വേഷണം ആണ് നടന്നത് എന്നും തനിക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കി എന്നുമാണ് ദിലീപ് കോടതിയിൽ കഴിഞ്ഞ ആഴ്ച നൽകിയ ഹർജിയിൽ അറിയിച്ചത്.

കേസ് വൈകിപ്പിക്കാൻ ഉള്ള ദിലീപിന്റെ നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, ഏത് അന്വേഷണ ഏജൻസി അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടാൻ പ്രതിക്ക് കഴിയില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി..

You might also like