നിർഭയ വീണ്ടും; ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ കൂട്ടബലാത്സംഗം..!!

44

ഡൽഹി, കൂട്ടബലാത്സംഗങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്, ഓടിക്കൊണ്ടിരുന്ന ബസിൽ ക്രൂരമായി വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തിട്ട് ആറു വർഷങ്ങൾ പൂർത്തി ആകുമ്പോൾ ആണ് ഞെട്ടിക്കുന്ന ബലാത്സംഗം വീണ്ടും ഡൽഹിയിൽ നടന്നത്.

ഈ കഴിഞ്ഞ ശനിയാഴ്ച ആണ് യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്തത്, വീട്ട് ആവശ്യങ്ങൾക്കായി ഗുരുഗ്രാമിലെത്തിയ യുവതി ഉച്ച തിരിഞ്ഞ് 2.30ഓടുകൂടി നഖ്‌റോലി ചൗക്കില്‍ നിന്ന് മനേസറിലേക്ക് പോകാനായി ഓട്ടോ പിടിച്ചത്. എന്നാല്‍ മനേസറിലെത്തിക്കാതെ യുവതിയെ ഇയാള്‍ മറ്റൊരിടത്തെത്തിക്കുകയായിരുന്നു. അവിടെ വച്ച് മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഈ ബലാത്സംഗത്തിന് ശേഷം യുവതിയെ മറ്റ് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കൈമാറുകയായിരുന്നു, അവർ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ യുവതിയെ വീണ്ടും ക്രൂര ബലാത്സംഗം നടത്തുകയും തുടർന്ന് നടുറോഡിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

You might also like