ശബരിമല കർമസമിതി പ്രവർത്തകൻ കല്ലേറിൽ മരിച്ചു; സിപിഎം കൊന്നതെന്ന് ആരോപണം..!!

81

ഇന്നലെയാണ് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്, തുടർന്ന് പലയിടത്തും അക്രമ സംഭവങ്ങൾ ഉണ്ടായി, ഇതേ തുടർന്ന് പന്തളത്ത് ഉണ്ടായ കല്ലേറിൽ ആണ് ചന്ദ്രൻ ഉണ്ണിത്താൻ പരിക്ക് ഏൽക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരിക്കുകയായിരുന്നു.

സിപിഎം നടത്തിയ കല്ലേറിൽ ആണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് എന്ന് ശബരിമല കർമ്മ സമതി ആരോപിച്ചു, ഇന്ന് രാവിലെ 9 മണിക്ക് ചന്ദ്രൻ ഉണ്ണിത്താനെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യുകയും 10 മണിയോടെ തിരിച്ചു എത്തിക്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു, എന്നാൽ അറസ്റ്റ് ചെയ്തത് ആരെയാണ് എന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതുപോലെ തന്നെ ഇന്നലെ പലയിടത്തും അക്രമങ്ങൾ അരങ്ങേറി. കോഴിക്കോടും കൊച്ചിയിലും യുവതി പ്രവേശനത്തെ അനുകൂലിച്ചു ജാഥ നടത്തിയ യുവതികളെയും യുവാക്കളെയും പ്രതിഷേധക്കാർ ഓടിച്ചിട്ടു തല്ലി.

You might also like