യുവ സീരിയൽ നടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു..!!

48

തെലുങ്കു സീരിയല്‍ താരം നാഗ ജാന്‍സി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസമായി ജാൻസിയെ കുറിച്ച് വിവരം ലഭിക്കാഞ്ഞ സഹോദരൻ വീട്ടിൽ ബെല്ലടിച്ചു വിളിച്ചു എങ്കിലും വാതിൽ തുറന്നില്ല. സംശയം തോന്നിയ സഹോദരൻ വിവരം പോലിസിൽ അറിയിക്കുകയും പോലീസ് വാതിൽ തല്ലി തകർന്ന് അകത്ത് കടക്കുകയും ആയിരുന്നു.

തുടർന്ന് കിടപ്പ് മുറിയിൽ ജാൻസി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും ഫോണും ആത്മഹത്യ കുറിപ്പും കണ്ടെത്തി.

പ്രണയ പരാജയമാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടുത്ത ബന്ധത്തിലുള്ള യുവാവുമായി നടി പ്രണയത്തിലായിരുന്നു. ഈ അടുപ്പം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലി കുടുംബത്തില്‍ വഴക്ക് പതിവായിരുന്നു.