ഭാര്യക്ക് വിവാഹിതനായ മറ്റൊരാളുമായി അവിഹിതം, ഭാര്യയുടെ സഹോദരനും അമ്മയും ചേർന്ന് പണം മുഴുവൻ കവർന്നു; മകളെ കൂടെ തന്നിൽ നിന്നും അകറ്റിയതോടെ വിഷമം സഹിക്കാതെ പ്രവാസി മലയാളി ജീവനൊടുക്കി..!!

14,965

ഭാര്യക്ക് വിവാഹിതനായ മറ്റൊരാളുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം കയ്യോടെ പോകുകയും അതിനെ കുറിച്ച് ഭാര്യ തന്നെ നടത്തുന്ന കുറ്റ സമ്മതവും താൻ ജീവിതം അവസാനിപ്പിക്കുന്നതിന്റെ കാരണവും പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഭർത്താവ് ജീവിതം അവസാനിപ്പിച്ചത്.

ന്യൂസിലന്റുകാരനായ പ്രവാസി മലയാളി ആണ് ഭാര്യയും കുടുംബവും ചേർന്ന് തന്നെ ചതിച്ചു എന്നും താൻ ഇനി ജീവിച്ചിരിക്കുന്നതിൽ അർഥമില്ല എന്ന് വെളിപ്പെടുത്തിയ ശേഷം കായംകുളത്ത് ലോഡ്ജിൽ ജീവിതം അവസാനിപ്പിച്ചത്. ബൈജു രാജു ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധം ഉണ്ടെന്നും തന്റെ സ്വത്തുക്കൾ മുഴുവൻ ഭാര്യ കുടുംബം കൈക്കലാക്കി എന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്.

തന്റെ മകളിൽ ആയിരുന്നു തനിക്കുള്ള ഏക പ്രതീക്ഷ എന്നും അതും കൂടി ഇല്ലാതെ ആയപ്പോൾ ഇനി എന്തിനാണ് താൻ ജീവിക്കുന്നത് എന്നും ബൈജു വിഡിയോയിൽ ചോദിക്കുന്നത്. ജീവിതം സ്വയം അവസാനിപ്പിക്കുന്നത് തെറ്റാണ് എന്ന് തനിക്ക് അറിയാമായിരുന്നത് കൊണ്ടാണ് താൻ ഇത്രയും കാലം ജീവിതം അവസാനിപ്പിക്കാതെ ഇരുന്നത് എന്നും എന്നാൽ തനിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നു എന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.

കരഞ്ഞുകൊണ്ടാണ് ബൈജു രാജു തന്റെ വിഷമങ്ങൾ നിറഞ്ഞ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഞാനും ഒരു മനുഷ്യൻ ആണ്. എനിക്കും എത്രത്തോളം സഹിക്കാൻ കഴിയും, എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് അതിനു കഴിയുന്നില്ല. ഞാൻ അങ്ങേയറ്റം സമ്മർദത്തിൽ ആണ്.

എന്റെ പ്രൊഫെഷനെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്നു. എനിക്ക് ഇപ്പോൾ ഉള്ളത് ഉറക്കമില്ലാത്ത രാത്രികൾ ആണ്. അതെനിക്ക് സഹിക്കാൻ കഴിയുന്നില്ല. എനിക്ക് പെട്ടന്ന് ആശ്വാസം വേണം അതിനാൽ ഈ ജീവിതം അവസാനിപ്പിക്കുന്നു. അതോടൊപ്പം താൻ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നതിനുള്ള കാരണവും അതിന്റെ പിന്നിൽ ഉള്ള വ്യക്തികളുടെ പേരുകൾ അടക്കം ബൈജു വിഡിയോയിൽ പറയുന്നുണ്ട്.

കൂടാതെ വീടിന്റെയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും വിലാസങ്ങൾ അടക്കം പറഞ്ഞ വീഡിയോ ആയിരുന്നു ബൈജു പോസ്റ്റ് ചെയ്തത്. അതെ സമയം മറ്റൊരു വിഡിയോയിൽ ഭാര്യയെ ചോദ്യം ചെയ്യുന്നതും വിവാഹിതനായ കാമുകനുമായി ഉള്ള ചാറ്റിങ്ങിനെ കുറിച്ചും അതിൽ പറയുന്ന വിഷയങ്ങളെ കുറിച്ചും ബൈജു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വിഡിയോയിൽ തനിക്ക് പറ്റിയ തെറ്റാണ് ആ ബന്ധം എന്നും ഇച്ചായൻ വഴക്കിട്ടപ്പോൾ ദേഷ്യത്തിൽ തുടങ്ങിയ ബന്ധം ആണെന്നും ആറുമാസമായി തുടരുന്നുണ്ട് എന്നും ഭാര്യ പറയുന്നുണ്ട്.

You might also like