ആനയെ അടിക്കാൻ ഓങ്ങിയപ്പോൾ തെന്നി വീണു; പാപ്പാൻ വീണത് കാണതെ ആന കിടന്നു, അടിയിൽപെട്ട പാപ്പാന് ദാരുണാന്ത്യം..!!

61

കോട്ടയം; കുളിക്കാൻ ആനയെ കിടത്തുന്നതിന് ഇടയിൽ തെന്നിവീണ പാപ്പാൻ ആനയുടെ അടിയിൽ പെട്ട് ദാരുണാന്ത്യം. പാപ്പാൻ താഴെ വീണത് കാണാഞ്ഞ ആന പാപ്പന്റെ മുകളിൽ കിടക്കുക ആയിരുന്നു.

കൊല്ലം ശാസ്താംകോട്ട പട്ടിയെടത്ത് അരുൺ പണിക്കർ (42)വയസ്സാണ് മരിച്ചത്. കോട്ടയത്ത് കാരാപ്പുഴയിൽ ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുമ്പോൾ ആണ് സംഭവം.

ആനയെ കെട്ടിയ തറ വൃത്തിയാക്കിയ ശേഷം കുളിപ്പിക്കുന്നതിനായി ആനയുടെ ഇടത് വശത്ത് വടികൊണ്ട് അടിക്കുക ആയിരുന്നു. തുടർന്ന്, ആനയോട് കിടക്കാൻ പാപ്പാൻ നിർദ്ദേശിക്കുകയും ആന കിടക്കാൻ തുടങ്ങിയ സമയത്തു അരുൺ കാൽ തെറ്റി വീഴുകയും ആയിരുന്നു. ഇത് കാണാതെ ആന കിടക്കുക ആയിരുന്നു.

ആനയുടെ പിൻഭാഗം അരുണിന്റെ ദേഹതാണ് വെച്ചത്, നിലവിളി കേട്ട് രണ്ടാം പാപ്പാനായ അരുണിന്റെ അളിയൻ വിഷ്ണു ഓടി എത്തി എങ്കിലും ആന എഴുത്തപ്പോഴേക്കും അരുൺ മരിച്ചിരുന്നു. സരിത ആണ് ഭാര്യ, മക്കൾ അഖിൽ, അഖില. അരുൺ ഒരു വർഷം മുമ്പാണ് ഒന്നാം പാപ്പാൻ ആയി വന്നത്.

You might also like