കാമുകി ചതിച്ചു, യുവാവ് ആത്മഹത്യ ചെയ്തു; സങ്കടം സഹിക്കാതെ യുവാവിന്റെ സുഹൃത്ത് കാമുകിയെ കൊന്നു..!!

135

മഹാരാഷ്ട്ര; ഇന്നലെയാണ് മഹാരാഷ്ട്ര ലത്തൂരിൽ അപ്പൂർവ യാദവ് എന്ന യുവതിയെ അമർ ഷിൻഡെ എന്ന യുവാവ് കഴുത്തറത്തു കൊന്നത്. തുടർന്ന് പോലീസ് അറസ്റ്റു ചെയ്തപ്പോൾ ആണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വന്നത്.

തന്റെ പ്രിയ സുഹൃത്തുമായ പ്രണയത്തിൽ ആയിരുന്ന യുവതി അപ്രതീക്ഷിതമായി യുവാവിനെ ഒഴുവക്കുകയായിരുന്നു. കാമുകി സാരഥിക് എന്ന യുവാവിനെ ഉപേക്ഷിച്ചാണ് മറ്റൊരു യുവാവിന് ഒപ്പം പോയത്. കാമുകി ചതിച്ചതിൽ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്യുക ആയിരുന്നു.

തുടർന്ന്, തന്റെ പ്രിയ സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം അപൂർവ ആണെന്ന് മനസിലാക്കിയ അമർ പ്രതികാരം ചെയ്യുക ആയിരുന്നു.

മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി, അപൂർവ യാദവിന്റെ വീട്ടിൽ എത്തിയ അമർ ഷിൻഡെ യുവതിയുടെ കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയത്. കഴുത്ത് അറക്കുന്നതിന് മുന്നേ നിരവധി തവണ യുവാവ് പെണ്കുട്ടിയെ കത്തിക്ക് കുത്തിയിരുന്നു.

കര്‍ണാടക മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ. അപൂര്‍വ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ സാര്‍ഥക് ജീവനൊടുക്കിയിരുന്നു. സാര്‍ഥകിന്റെ മരണത്തില്‍ അപൂര്‍വയ്ക്കും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ കാമുകനുമെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിൽ അപൂര്‍വ ജാമ്യത്തിൽ ഇറങ്ങിയപ്പോളാണ് അമർ യുവതിയെ വധിച്ചത്.

You might also like