താൻ പറഞ്ഞ വാക്കുകൾ മാറ്റില്ല എന്ന് മമ്മൂട്ടി; നാണംകെട്ട് അൽഫോൻസ് കണ്ണന്താനം..!!

42

ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം എൻ ഡി എ സ്ഥാനാർഥി ആയി മത്സരിച്ച അൽഫോൻസ് കണ്ണന്താനം തിരഞ്ഞെടുപ്പിന് ശേഷം ഇന്നലെ മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. മലയാള സിനിമ നടൻ മമ്മൂട്ടിയെ രൂക്ഷമായി വിമർശിച്ച് ആണ് കണ്ണന്താനം രംഗത്ത് എത്തിയത്.

മമ്മൂട്ടിക്ക് ഹുങ്ക് ആണെന്ന് ആയിരുന്നു കണ്ണന്താനം പറഞ്ഞത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് രാവിലെ തന്നെ, ഇടത് വലത് സ്ഥാനാർഥികൾ രണ്ടുപേരും മികച്ചത് എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ബിജെപി സ്ഥാനാർഥിയായ അൽഫോൻസ് കണ്ണന്താനത്തെ കുറിച്ച് ഒന്നും പറയുകയും ചെയ്തില്ല.

മമ്മൂട്ടിയെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാത്തതിന്റെ ഹുങ്ക് ആണെന്നും എന്നാൽ മോഹൻലാൽ വിനയം ഉള്ള ആൾ ആണെന്നും കണ്ണന്താനം പറയുന്നു.

എന്നാൽ, മമ്മൂട്ടി ഇരുവർക്കും അനുകൂലമായ പരാമർശം നടത്തിയതിന് ശേഷം ആ വാക്കുകൾ മായപ്പെടുത്തണം എന്നുള്ള ആവശ്യവുമായി കണ്ണന്താനം മകനെ മമ്മൂട്ടിയുടെ വസതിയിലേക്ക് അയച്ചിരുന്നു എങ്കിലും മമ്മൂട്ടി തന്റെ വാക്കുകൾ മാറ്റം വരുത്താൻ തയ്യാറല്ല എന്നാണ് വ്യക്തമാക്കിയത്. ഇതുകൂടി ആയപ്പോൾ ആണ് കണ്ണന്താനം മമ്മൂട്ടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.