സർക്കാറിന്റെ കനിവിനായ് ഈ പോറ്റമ്മമാർ കൈകൂപ്പുന്നു, കാത്തിരിക്കുന്നു..!!

21

സ്വന്തം മക്കൾക്ക് കൊടുക്കന്നതിനെക്കാൾ സ്നേഹവും വാത്സല്യവും കരുതലും അന്യന്റെ മക്കൾക്ക് കൊടുക്കുന്ന ഈ പോറ്റമ്മമാർ, അറിയുമോ നിങ്ങൾക്ക് അവരെ, മറ്റാരെയും കുറിച്ചല്ല പറഞ്ഞു വരുന്നത്, അങ്കണവാടി ടീച്ചർമാരെയും ആയമാരെയും കുറിച്ചാണ് പറഞ്ഞു വരുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ അമിതമായ ലീവുകൾ പോലും എടുക്കാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഇവരുടെ ശമ്പളത്തെ കുറിച്ചോ അവരുടെ പെൻഷൻ എത്ര ആണെന്നോ നിങ്ങൾക്ക് അറിയാമോ..??

ഇവർക്ക് ലഭിച്ചിരുന്നത് വെറും തുച്ഛമായ വേതനം മാത്രമായിരുന്നു, എന്നാൽ വിരമിച്ചു ആദ്യ പത്ത് വർഷം ഒരു രൂപ പോലും ഇവർക്ക് പെൻഷൻ ലഭിച്ചിരുന്നില്ല. പിന്നീട്, ടീച്ചർക്ക് അറുനൂറു രൂപയും ആയക്ക് മുന്നൂറു രൂപയും ആയി പെൻഷൻ. ക്ഷേമ പെൻഷനായി വെറുതെ വീട്ടിൽ ഇരിക്കുന്നവർക്ക് സർക്കാർ നൽകുന്നത് 1100 രൂപയാണ്. എന്നാൽ ഒരായസു മുഴുവൻ സമൂഹ നന്മക്കായി കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ അങ്കൻവാടി ടീച്ചർക്കും ആയക്കും ഇപ്പോൾ നൽകുന്ന പെൻഷൻ ടീച്ചർക്കും ആയിരം രൂപയും ആയക്ക് അറുന്നൂറു രൂപയുമാണ്.

ഇരുപത്തിയഞ്ചു വർഷം മുതൽ നാപ്പതിമൂന്ന് വർഷം വരെ ജോലി ചെയ്ത ഇവർക്ക് ടീച്ചർക്ക് 5000 രൂപയും ആയക്ക് 3000 രൂപയും ആണ് നൽകണം എന്ന അഭ്യര്ഥനയാണ് ഇവർ ഉയർത്തുന്നത്. കത്ത് നൽകി മുഖ്യമന്ത്രിയുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ പോറ്റമ്മമാർ…

You might also like