രക്ഷാപ്രവർത്തനം വിജയം; സൈന്യത്തിന്റെ കൈപിടിച്ച് ബാബു വീണ്ടും ജീവിതത്തിലേക്ക്; സന്തോഷത്തോടെ കുടുംബവും സുഹൃത്തുക്കളും..!!

159

നീണ്ട 43 മണിക്കൂർ നീ ടു നിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ബാബു വീണ്ടും ജീവിതത്തിലേക്ക്. മലകയറുന്നതിനു ഇടയിൽ ദിശമാറി വഴുതി വീണ ബാബു (23 )വിനെ രക്ഷിക്കാൻ ഉള്ള ശ്രമങ്ങൾ വിജയം കാണുകയാണ്.

ഇന്നലെ രാത്രി ആണ് കരസേനാ സംഘം ബാബുവിനെ രക്ഷിക്കാനുള്ള ദൗത്യത്തിലേക്ക് എത്തുന്നത്. രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ വേഗത്തിൽ തന്നെ കരസേനാ സംഘം വിജയം കാണുക ആയിരുന്നു.

മലമുകളിൽ എത്തിയ സംഘം വടം കെട്ടി താഴേക്ക് ഇറങ്ങിയ ശേഷം ബാബുവിനോട് സംസാരിക്കുകയും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. ബാബുവിന് സുരക്ഷാ ബെൽറ്റ് നൽകുകയും ഹെൽമെറ്റ് ധരിപ്പിക്കുകയും ചെയ്ത ശേഷം ആയിരുന്നു മുകളിലേക്ക് കയറ്റിയത്.

മലയാളി ആയ ലെഫ്റ്റനൽ കെർണൽ ഹേമന്ത് രാജ് രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ട്. രക്ഷാപ്രവർത്തനത്തിൽ കൂടി പുറത്തെത്തുന്ന ബാബുവിന് പ്രാഥമിക ചികിത്സ നൽകാൻ ഉള്ള വൈദ്യ സംഘം എത്തിയിട്ടുണ്ട്.

ബാബുവിന് സുരക്ഷാ ബെൽറ്റ് നൽകി; ഭക്ഷണവും വെള്ളവും നൽകി; സൈന്യം മുകളിലേക്ക് കയറ്റുന്നു..!!

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; ബാബു കാൽവഴുതി വീണതല്ല എന്ന് സുഹൃത്തുക്കൾ; മലമ്പുഴയിൽ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ..!!

You might also like