മദ്യ ലഹരിയിൽ നാട്ടുകാരുടെ അടി വാരിക്കൂട്ടി നടൻ സുധീർ; സംഭവം ആലപ്പുഴയിൽ..!!

47

ബാറിന് മുന്നിലെ റോഡിൽ വാഹനം നടൻ സുധീറും സംഘവും വാഹനം പാർക്ക് ചെയ്യുകയും, തുടർന്ന് വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ വഴിയാത്രക്കാരന്റെ ദേഹത്ത് തട്ടിയതും തുടർന്നുള്ള വാക്കേറ്റത്തിൽ ആണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലില്‍ സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി.

ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി. ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.

തുടർന്ന് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ വിവരം അറിയുകയും തുടർന്ന് പോലീസ് എത്തുകയും ആയിരുന്നു. എന്നാൽ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ച നടൻ, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ വിട്ട് അയക്കുകയും തുടർന്ന് സുധീർ ആശുപത്രിയിൽ എത്തി, യുവാക്കളെ ഭീഷണിപ്പെടുത്തി.

ഹരീഷിനെയും അനൂപിനെയും ആദ്യം താലൂക്ക് ആശുപത്രിയിൽ ആക്കുകയും തുടർന്ന് നടന്റെയും സംഘത്തിന്റെയും ഭീഷണിയിൽ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുയുകയും ആയിരുന്നു.

വീഡിയോ