കൊടുംക്രൂരത; യുവതിക്കും മക്കൾക്കും നേരെ ആസിഡ് ആക്രമണം; കുട്ടിക്ക് കാഴ്ച നഷ്ടമായി, സംഭവം മൂവാറ്റുപുഴയിൽ..!!

68

മൂവാറ്റുപുഴ: അസുഖ ബാധിതനായ ഭർത്താവ് മരിച്ച ശേഷം ജീവിതം പുലർത്താൻ ബുദ്ധിമുട്ടുന്ന സ്മിതക്ക് നാട്ടുകാർ ചേർന്നാണ് നാല് സെന്റ് ഭൂമി വാങ്ങുകയും, തുടർന്ന് പിറവം സെന്റ് ജോസഫ് സ്‌കൂളിലെ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ വീട് പണിത് നൽകാൻ ഉള്ള ശ്രമത്തിൽ ആണ്.

എന്നാൽ ഇപ്പോൾ സ്മിതയും കുടുംബവും താമസിക്കുന്നത് പാമ്പാക്കുട നെയ്ത്ശാലപ്പാടിയിൽ അടച്ചോറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ്. നാല് മക്കൾക്ക് ഒപ്പം താമസിക്കുന്ന സ്മിതക്കും മക്കളായ നവ്വിൻ (14), സ്മിജ(12), സ്മിന (11), സ്മിനു (4) എന്നിവർക്ക് നേരെ ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് ആസിഡ് ആക്രമണം ഉണ്ടായത്. ഒറ്റമുറി വീട്ടിലെ ജനൽ വഴിയാണ് അജ്ഞാതനായ അക്രമി ആസിഡ് ഒഴിച്ചത്. തുടർന്ന് രാമമംഗലം പോലീസ് എത്തുകയും എല്ലാവരും പിറവം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ മൂന്നതെ മകളായ സ്മിനക്കാണ് കൂടുതൽ പൊള്ളൽ ഏറ്റത്. കൂടുതൽ ചികിൽസക്കായി കോട്ടയം ഈ എസ് ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. കൂടാതെ കഴിഞ്ഞ ദിവസം വീട്ടുഉപകരണങ്ങൾ അജ്ഞാതർ കത്തിച്ചിരുന്നു. ഈ സ്മിത പുതിയ പണിയുന്ന സ്ഥലത്ത് ആയിരുന്നു.

You might also like