സുരേന്ദ്രൻ ആചാര ലംഘനം നടത്തിയില്ല; അമ്മ മരിച്ചാൽ പുല എത്രനാൾ – വിശദീകരണവുമായി തന്ത്രി കണ്ഠര് രാജീവരര്..!!

58

അമ്മയോ അച്ഛനോ മരിച്ചാൽ ഒരു വർഷം ക്ഷേത്ര ദർശനം പാടില്ല എന്ന രീതിയിൽ തന്ത്രി സത്യവാങ്മൂലം നടത്തി എന്ന വാർത്ത തെറ്റാണെന്നും താൻ അങ്ങനെ ഒരു വിശദീകരണം നടത്തിയിട്ടില്ല എന്നും തെറ്റായ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്നും തന്ത്രി. തങ്ങളുടെയൊക്കെ കുടുംബത്തില്‍ മരണം നടന്ന് കഴിഞ്ഞാല്‍ 12 ദിവസങ്ങളാണ് പുല. അതിന് ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കാം. എന്നാല്‍ മറ്റു ചില സമുദായങ്ങള്‍ക്കിടയില്‍ ഇതു 16 ദിവസം വരെയാണ്. ഓരോ സമുദായങ്ങള്‍ക്കും അവരുടെതായ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രൻ ആചാര ലംഘനം ആണ് നടത്തിയത് എന്ന രീതിയിൽ ആണ് തന്ത്രിയുടെ സത്യവാങ്മൂലത്തിന്റെ കോപ്പി അടക്കം വാർത്തകൾ പ്രചരിച്ചത്.

You might also like