മലപ്പുറത്ത് പിതാവ് ഉൾപ്പെടെ നാല് പേർ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കൂട്ടുകാരെ എത്തിച്ചു നൽകിയാൽ പണം നൽകാമെന്ന വാഗ്ദാനവും..!!

29

മലപ്പുറം; കേരളത്തിൽ അങ്ങോളമിങ്ങോളം ഞെട്ടിക്കുന്ന പീഡന വാർത്തകൾ ആണ് ദിനംപ്രതി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലപ്പുറം എടവണ്ണയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എമ്പത് വയസ്സുള്ള ആൾ പോലീസ് പിടിയിൽ ആയത്.

ഓതായി സ്വദേശി പുത്തൻവീട്ടിയിൽ അംബൂബക്കർ ആണ് പിടിയിൽ ആയത്. വിദ്യാർത്ഥിനിയെ വീട്ടിൽ കൂട്ടികൊണ്ട് പോയി ആണ് പീഡിപ്പിച്ചത്, കൂടാതെ കുട്ടിയെ സുഹൃത്തുക്കളെ എത്തിച്ചു നൽകിയാൽ പണം നൽകാനും വാഗ്ദാനം ചെയ്തിരുന്നു.

തന്നെ പിതാവ് ഉൾപ്പെടെ നാലുപേർ പീഡിപ്പിച്ചു എന്ന് പെണ്കുട്ടി നേരത്തെ മൊഴി നൽകിയിരുന്നു, ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബാക്കി 2 പേർക്ക് എതിരെ പോലീസ് ഇതുവരെ കേസ് എടുത്തട്ടില്ല. എന്നാൽ കൂട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം അറസ്റ്റ് ചെയ്യും എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.