എഞ്ചിനീയറിംഗ് കഴിഞ്ഞു നാട്ടിൽ എത്രയോ നല്ല പണികൾ ഉണ്ട്, സിനിമയെ വെറുതെ വിട്ടൂടെ; ശബരിമല വിഷയത്തിൽ പ്രിത്വിരാജിനെ കളിയാക്കി രേസ്മി ആർ നായർ..!!

66

വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്.

‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം.

അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് ചോദിച്ചു.

എന്നാൽ ഇതിനെ കളിയാക്കിയുള്ള പോസ്റ്റുമായി ആണ് രേസ്മി ആർ നായർ എത്തിയത്.

രേസ്മിയുടെ പോസ്റ്റ് ഇങ്ങനെ,

സ്ത്രീകള്‍ക്ക് പോകാന്‍ എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ട് ശബരിമലയെ വെറുതെ വിട്ടുകൂടെ എന്ന് പ്രിത്വിരാജ്.

എന്ജിനീയറിംഗ് പഠിച്ച പ്രിഥ്വിരാജിന് ചെയ്യാന്‍ ഈ നാട്ടില്‍ എന്തെല്ലാം പണി ഉണ്ട് സിനിമയെ വെറുതെ വിട്ടുകൂടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഈ മൊതല് എന്ത് മറുപടി പറയുമോ എന്തോ.