പാക് കസ്റ്റഡിയിലും ഉശിരോടെ തല കുനിക്കാതെ ഇന്ത്യൻ എന്ന അഭിമാനത്തോടെ അഭിനന്ദൻ; പ്രാർത്ഥനയുടെ ഭാരതമക്കൾ..!!

81

ഇന്നലെയാണ് ഇന്ത്യൻ അതിർത്തിയിൽ പാക് സേന നടത്തിയ ആക്രമണത്തിൽ തിരിച്ചടി നൽകുമ്പോൾ ഇന്ത്യൻ വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാൻ പാക് സൈന്യത്തിന്റെ പിടിയിൽ ആകുന്നത്.

പാക് സൈന്യം പിടിച്ചപ്പോഴും, ചോദ്യം ചെയ്തപ്പോഴും പേര് മാത്രമാണ് അഭിനന്ദൻ വെളിപ്പെടുത്താൻ തയ്യാറായത്. മാറ്റ് ചോദ്യങ്ങൾക്ക് ഒന്നും മറുപടി നൽകിയില്ല. ഏത് വിമാനം ആണ് ഓടിച്ചത് എന്നുള്ള ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ല എന്നായിരുന്നു അഭിനന്ദന്റെ മറുപടി.

പാകിസ്ഥാൻ സൈന്യത്തിന്റെ ചോദ്യത്തിൽ തല കുനിക്കാതെ സ്വസ്ഥവും ശാന്തവുമായി ആണ് അഭിനന്ദൻ ഓരോ മറുപടിയും നൽകിയത്.

രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും അതിർത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ ഇന്ത്യൻ വ്യോമസേന തുരത്തിയിരുന്നു. ഇതിനിടെയാണ് മിഗ് 21 വിമാനം തകർന്ന് വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ കാണാതാവുന്നത്. പൈലറ്റിനെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പാക് മാധ്യമങ്ങൾ മുഖത്ത് നിന്നും ചോരവാർന്ന പൈലറ്റിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു.

അതിനിടെ അഭിനന്ദനെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് പൈലറ്റിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത തുടരുകയാണ്.

അഭിനന്ദനെ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു നൽകണം എന്ന് ഇന്ത്യ കർശനമായി പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

You might also like