ദിലീപ് ചിത്രം കമ്മാര സംഭവം അവാർഡിന് പരിഗണിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആരാധകർ..!!

59

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അവാർഡുകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ അതിന് ഒപ്പം വിവാദങ്ങളും സർവ്വ സാധാരണം ആണ്. ഇപ്പോഴിതാ ദിലീപിന്റെ ഒഫീഷ്യൽ ഫാൻസ് പേജ് ആയ ദിലീപ് ഓണ്ലൈൻ ആണ് ദിലീപിനെ പുരസ്കാരങ്ങളിൽ നിന്നും തഴഞ്ഞതിൽ രാഷ്ട്രീയം ഉണ്ടെന്ന് വെളിപ്പെടുത്തുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ജൂറിയിൽ നടന്നത് എന്ത്?

ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.
കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു 2 അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി.
ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?

ജൂറിയിൽ നടന്നത് എന്ത്? ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ…

Posted by Dileep Online on Tuesday, 26 February 2019

You might also like