ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു; ഏറെ നാളുകളായി അസുഖ ബാധിതയായിരുന്നു..!!

14

പ്രശസ്ത ഗായകനായ ബിജു നാരയണന്റെ ഭാര്യ ശ്രീലത അന്തരിച്ചു, ഏറെ നാളുകൾ ആയി കാൻസർ രോഗത്തിന്റെ പിടിയിൽ ആയിരുന്നു നാപ്പതിനാലുകാരിയായ ശ്രീലത.

ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ വെച്ച് തുടർ ചടങ്ങുകൾ നടക്കും. സിദ്ധാർത്ഥ്, സൂര്യ എന്നിവർ മക്കളാണ്. നീണ്ട പത്ത് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്.

1998ൽ ആയിരുന്നു ഇരുവരുടെയും വിവാഹം, എറണാകുളം മഹാരാജാസ് കോളേജിൽ സഹപാഠികൾ ആയിരുന്നു ഇരുവരും.

https://youtu.be/4xTu49AxL_4