ഹൃദയഭേതകം ആ കാഴ്ച; ദുരിതാശ്വാസ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടേയും കണ്ണുകൾ നിറച്ച് ഗീതുവും മകനും..!!

137

കുറച്ചു ദിവസങ്ങൾ ആയി ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ട്, മണ്ണ് മുകളിൽ വീണ് തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരുന്നു ഗീതുവിനെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പക്ഷെ അപ്പോഴും ഒന്നര വയസുള്ള മകൻ ദ്രുവിന്റെ കയ്യിൽ അവന്റെ അമ്മ ഗീതു മുറുകെ പിടിച്ചിരുന്നു.

ദ്രുവിനെയും അവന്റെ അമ്മ ഗീതുവിനെയും ചെളിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് രക്ഷാപ്രവർത്തനം നടത്തിയവരുടെയും അവിടെ ഉണ്ടായിരുന്നു മാധ്യമ പ്രവർത്തകരുടെയും ഉള്ള് ഉലച്ച കാഴ്ച തന്നെ ആയിരുന്നു.

രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിന് ശേഷം ആണ് ഇവരെ കണ്ടെത്തിയത്. കോട്ടക്കുന്ന് പടിഞ്ഞാറെ ചെരിവിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ആണ് ചാത്തക്കുളം സത്യന്റെ മരുമകൾ ഗീതുവിനെയും പേരമകൻ ദൃവും ഇല്ലാതെയായത്. ഉരുൾ പൊട്ടലിൽ സത്യന്റെ ഭാര്യ സരോജിനിയെയും കാണാതെ ആയിട്ടുണ്ട്.

ശരത്തിന്റെ കണ്മുന്നിൽ ആണ് അമ്മയും ഭാര്യയും മകനും മണ്ണിന് അടിയിൽ പെട്ട് പോയത്, വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ശരത്തും അമ്മ സരോജിനിയും കൊട്ടാകുന്നിന്റെ മുകളിൽ നിന്നും ഒഴുകി എത്തുന്ന വെള്ളം വീട്ടിൽ കയറാതെ ഇരിക്കാൻ വകഞ്ഞു മാറ്റി വിടുക ആയിരുന്നു.

ഈ സമയത്താണ് നേരത്തെ വിണ്ടുകീറി നിന്ന മലയുടെ ഭാഗം, താഴേക്ക് പതിച്ചത്, ശരത് അമ്മയുമായി ഓടി മാറാൻ ശ്രമം നടത്തി എങ്കിൽ കൂടിയും അമ്മയുടെ മുകളിലേക്ക് മണ്ണ് പതിക്കുക ആയിരുന്നു. അതേസമയം ഓടിട്ട വീട് മണ്ണിന് അടിയിൽ അമർന്നു, ഇതിന് ഉള്ളിൽ ആയിരുന്നു ഗീതുവും മകനും. സുഹൃത്ത് ഷക്കീബ് അടുത്ത് ഉണ്ടായിരുന്നു എങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു, സത്യനും മറ്റൊരു മകനും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. അപകടം നടന്ന് ഒരുമണിക്കൂർ കഴിഞ്ഞാണ് മണ്ണുമാന്തി യന്ത്രം എത്തി തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് മണിക്കൂറുകൾ നടത്തി തിരച്ചിലിൽ ഇവരെ കണ്ടെത്താനായില്ല. തുടർ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആണ് ഇരുവരെയും കണ്ടെത്തിയത്.

https://youtu.be/dqMX_tA2GHY