മാല പാർവതി മറ്റാർക്കോ വേണ്ടിയാണ് അപകീർത്തിപ്പെടുത്തിയത്; മാനനഷ്ടകേസുമായി ഹാപ്പി സർദാർ നിർമാതാക്കൾ..!!

82

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഉരുത്തിരിഞ്ഞു വരുന്ന വലിയ ആരോപണങ്ങളിൽ ഒന്നാണ് മാല പാർവതിക്ക് കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ വിഷയങ്ങൾ. ചിത്രത്തിൽ അഭിനയിക്കുന്ന വനിതകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കിയില്ല എന്നാണ് നടി വിവാദ വെളിപ്പെടുത്തൽ നടത്തിയത്.

നായികയും നായകനും മാത്രല്ല ബാക്കി ഉള്ളവർക്കും മൂത്രം ഒഴിക്കാൻ മുട്ടും എന്നായിരുന്നു മാല പാർവതി പറഞ്ഞത്. തനിക്കും ബാക്കിയുള്ള വനിതാ നടിമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കും ഒരുക്കുന്നതിന് വേണ്ടി താൻ സ്വന്തം ചെലവിൽ കാരവാൻ വടകക്ക് എടുത്തിരുന്നു എന്നും നടി വ്യക്തമാക്കി ഇരുന്നു.

എന്നാൽ, മാല പാർവതി പറയുന്നത് പോലെ ഉള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഹാപ്പി സർദാർ ലൊക്കേഷനിൽ ഇല്ല എന്നും മറ്റാർക്കോ വേണ്ടിയാണ് ഈ മോശം പരാമർശങ്ങൾ നടത്തുന്നത് എന്നുമാണ് നിർമാതാക്കളുടെ വാദം, മാല പാർവതിക്ക് എതിരെ മാനനഷ്ടക്കേസിന് പോകാൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ആയ ബോബി ഹസീബ്, ഹസീബ് ഹനീബ് എന്നിവർ. നടി ഉന്നയിച്ചത് പോലെ ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ബുദ്ധിമുട്ടും ലൊക്കേഷനിൽ ഇല്ല എന്നും മറ്റാർക്കോ വേണ്ടിയാണ് താർ അടിച്ചു കാണിക്കുന്നത് എന്നാണ് നിർമാതാക്കൾ ആരോപണം ഉന്നയിക്കുന്നത്.

എന്നാൽ നിർമാതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ താല്പര്യം ഇല്ല എന്നും തന്നോട് നിർമ്മാതാക്കളുടെ സംഘടനയുടെ മീറ്റിങ്ങിൽ ചർച്ച നടത്താൻ എന്നാണ് അറിയിച്ചിരിക്കുന്നത് എന്നും കൂടുതൽ വിശദീകരണം അതിന് ശേഷം നൽകാം എന്നും മാല പാർവതി പറയുന്നു.