അമിത് ഷാ പ്രമേയം അവതരിപ്പിക്കുന്നതിന് ഇടയിൽ കൃത്യമായ പാട്ട് തന്നെയാണ് പാടിയത്; രമ്യ ഹരിദാസ്..!!

34

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ പ്രമേയം അവതരിപ്പിക്കവേ താൻ പാട്ട് പാടി അപഹാസ്യയായി എന്ന തരത്തിൽ ട്രോളുകൾ പ്രചരിപ്പിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ആലത്തൂർ എം.പി രമ്യ ഹരിദാസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

മോഡി സര്ക്കാരിന് എതിരെയുള്ള ഞങ്ങളുടെ പ്രതിഷേധം ആയിരുന്നു പാട്ട്, ഞാൻ മാത്രമല്ല കുറെ എംപിമാർ പാട്ടുപാടി.

ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ടി.എൻ പ്രതാപൻ എന്നിവരും മറ്റ് എം.പിമാരും ഉണ്ടായിരുന്നു. ഞാനാണ് ആരംഭിച്ചത്. മൂന്ന് ഞങ്ങൾ ഗാനങ്ങളാണ് പാടിയത്. വന്ദേമാതരം, സാരേ ജഹാംസേ, രഘുപതി രാഘവ രാജാറാം എന്നീ ദേശഭക്തി ഗാനങ്ങളാണ് ഞങ്ങൾ ആലപിച്ചത്. മൂന്ന് ഗാനങ്ങളും വിവിധ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ ഗാനങ്ങളാണ്.