ബാണസുര സാഗറിൽ അതിവേഗത്തിൽ ജല നിരപ്പ് ഉയരുന്നു; ഡാം തുറക്കാൻ സാധ്യത..!!

82

വയനാട്ടിൽ ഉള്ള ബാണസുര സാഗർ ഡാം ഉടൻ തുറക്കാൻ സാധ്യത ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജലനിരപ്പ് 733 അടിയിലെത്തിയാൽ ഷട്ടർ തുറക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു. അതേ സമയം ജനങ്ങൾക്ക് ഡാം തുറക്കുന്നതിന് മുമ്പുള്ള ജാഗ്രത നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകാൻ മുഖ്യമന്ത്രി അറിയിച്ചു.

KSEBയുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളമേയുള്ളൂ.

(ഇടുക്കിയിൽ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്) ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.