സംസ്ഥാനത്ത് മഴ കെടുതിയിൽ ജനജീവിതം കൂടുതൽ ദുരിതത്തിൽ; ഇന്ന് മാത്രം 14 മരണം..!!

27

കേരളത്തിൽ വീണ്ടും പ്രളയത്തിന് സാധ്യതകൾ ഉള്ള രീതിയിൽ ആണ് മഴ പെയിതു കൊണ്ടിരിക്കുന്നത്, വടകര വിലങ്ങാട്ട് ഉരുൾ പൊട്ടലിലിൽ ഒഴുക്കിൽ പെട്ട് നാല് പേരെയും കുട്ടിയാടിയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേരെയും കാണാതെ ആയിട്ടുണ്ട്. വിലങ്ങാട് മൂന്ന് വീടുകൾ മണ്ണിന് അടിയിൽ ആയിട്ടുണ്ട്. അതുപോലെ വിലങ്ങാട് ഉരുൾ പൊട്ടലിൽ കാണാതെ ആയ ഒരാളുടെ മരിച്ച നിലയിൽ കണ്ടത്തി, ദാസന്റെ ഭാര്യ ലിസിയാണ് മരിച്ചത്.

100 ഏക്കറോളം സ്ഥലം ഒലിച്ചു പോയി എന്നാണ് ഇപ്പോൾ അറിയുന്നത്, ദുരന്ത നിവാരണ സേനയും സൈന്യവും സ്ഥലത്തു എത്തിയിട്ടുണ്ട്, മണ്ണിന് അടിയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി, കൂടുതൽ ആളുകൾ മണ്ണിന് അടിയിൽ ഉണ്ടെന്ന് ആണ് വിലയിരുത്തൽ. പ്രാഥമിക നിഗമനം അനുസരിച്ച് വൻ നാശനഷ്ടം ആണ് പുത്തുമലയിൽ ഉണ്ടായിരിക്കുന്നത്, എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ എത്തിയിട്ടില്ല.