കേസുതീർക്കാൻ അഭിഭാഷകനൊപ്പം ഐശ്വര്യ ലക്ഷ്മി കോടതിയിൽ എത്തി..!!

57

മായനദി എന്ന ഒറ്റ ചിത്രത്തിൽ കൂടി വലിയ ആരാധക നിര ഉണ്ടാക്കി എടുത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി, മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിമാരിൽ മുൻ നിരയിൽ ആണ് ഐശ്വര്യയുടെ സ്ഥാനം.

വ്യാഴാഴ്ചയാണ് അഭിഭാഷകന് ഒപ്പം നടി ഇരിങ്ങാലക്കുട കോടതിയിൽ ഹാജർ ആയത്. സമയ പരിധി കഴിഞ്ഞിട്ടും തന്റെ പേരിൽ ഉള്ള പരസ്യ ചിത്രം പ്രദർശനം നടത്തിയത് തടയാൻ വേണ്ടി ആയിരുന്നു ഐശ്വര്യ കോടതിയെ സമീപിച്ചത്.

കരാർ കഴിഞ്ഞതിനു ശേഷവും കമ്പനിക്കാർ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ താരം നേരത്തേ ഹർജി നൽകിയിരുന്നു. ഈ കേസിന്റെ ഒത്തുതീർപ്പ് ചർച്ചക്കായി ഇരിങ്ങാലക്കുട അഡീ. സബ് കോടതിയിൽ ഹാജരായത്.

കേസ് ഇരു വിഭാഗവും ചേർന്ന് നടത്തിയ ചർച്ചയിൽ കൂടി പരിഹരിച്ചു.