സീരിയൽ നടി അശ്വതി തട്ടിപ്പ് കേസിൽ ഒളിവിൽ; യുവതിയുടെ പരാതിയെ തുടർന്ന് കോടതി വിധി ഇങ്ങനെ..!!

102

അൽഫോൻസാമ്മയായും കുങ്കുമപ്പൂവിലെ ഭീകര വില്ലത്തിയും ഒക്കെയായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അശ്വതി എന്ന പേരിൽ മലയാളികൾക്ക് സുപരിചിതയായ പ്രസില്ല ജെറിൻ. ജീവിതത്തിൽ വലിയ തട്ടിപ്പുകൾ തന്നെയാണ് നടത്തിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

കരുണയുടെ മഹാപ്രവാഹമാണ് അതിനൊപ്പം തന്നെ കൊടുംവില്ലത്തിയായും ഒക്കെ വേഷപ്പകർച്ചകൾ നടത്തുന്ന അശ്വതിക്ക് യു എ യിൽ യാത്ര വിലക്ക് നൽകിയിരിക്കുകയാണ്. രശ്മി എന്ന യുവതി നൽകിയ പരാതിയിൽ ആണ് അശ്വതി കോടതി നടപടി നേരിടുന്നത്. യുവതി പറയുന്നത് തന്നെയും തന്റെ ഭർത്താവ് രാജേഷിനെയും നടി അശ്വതിയും ഭർത്താവ് ജെറിനും ചേർന്ന് പറ്റിച്ചു എന്നാണ്.

അശ്വതിയുടെ ഭർത്താവ് ജെറിനും രസ്മിയുടെ ഭർത്താവ് രാജേഷും സുഹൃത്ത് ബാബുവും ചേർന്ന് യു എ യിൽ കമ്പനി നടത്തിയിരുന്നു. കമ്പനി നടി അശ്വതിയുടെ പേരിൽ ആയിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും കൈവശം ഉണ്ടായിരുന്ന മുഴുവൻ തുകയും കമ്പനിയിൽ നൽകി. എന്നാൽ കമ്പനി ലാഭത്തിൽ ആയതോടെ രാജേഷിനെ കമ്പനിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചു.

തുടർന്ന് അശ്വതിയുടെ ഭർത്താവ് ജെറിൻ രാജേഷിനോട് ഇക്കാര്യം അറിയിക്കുകയും പണം നൽകി പാർട്ണർഷിപ് ഒഴിയാൻ ആവശ്യപ്പെടുകയും ആയിരുന്നു. എന്നാൽ പണം നൽകാതെ ഇവരെ കമ്പനിയിൽ നിന്നും ഒഴിവാക്കി. തുടർന്ന് രാജേഷ് അജ്മൽ കോടതിയിൽ കേസ് നൽകുകയായിരുന്നു. തുടർന്ന് നടന്ന കേസിൽ രാജേഷിനു അനുകൂല വിധി വരുകയും അശ്വതിയോട് പണം തിരികെ നൽകാൻ കോടതി വിധി വരുകയും ആയിരുന്നു.

ഏഴ് ലക്ഷം രൂപയാണ് കോടതി വിധി പ്രകാരം നൽകേണ്ടി ഇരുന്നത്. എന്നാൽ വിധി വന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണം നൽകാൻ അശ്വതി തയ്യാറായിട്ടില്ല. കോടതി യാത്ര വിലക്ക് നൽകി കഴിഞ്ഞ അശ്വതി സാമൂഹിക മാധ്യമങ്ങളിൽ സജീവം ആണെങ്കിലും ഇതുവരെ പൊതു ഇടങ്ങളിൽ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടട്ടില്ല.

നടി ഇപ്പോഴും യൂ എ യിൽ തുടരുകയാണ് എന്നാണ് വിവരം. ഓർക്കുട്ടിൽ കൂടി പരിചയപ്പെട്ടതാണ് ജെറിനെ അശ്വതി വിവാഹം കഴിക്കുന്നത്.