ഒന്ന് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ ആ സത്യമെനിക്ക് മനസിലായി; സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്രീലക്ഷ്മി ശ്രീകുമാർ..!!

85

നടിയും അവതാരകയും ഒക്കെ ആണെങ്കിൽ കൂടിയും ജഗതി ശ്രീകുമാറിന്റെ മകൾ എന്ന ലേബലിൽ ആണ് ശ്രീലക്ഷ്മിയെ മലയാളികൾ അറിയുന്നത്. ഏഷ്യാനെറ്റിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ എത്തിയതിൽ കൂടി ശ്രീലക്ഷ്മി കൂടുതൽ ശ്രദ്ധ നേടിയത്.

സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും ടിക് ടോക്ക് വിഡിയോയിൽ കൂടിയും സാമൂഹിക മാധ്യമങ്ങളിലും സജീവമായി തുടരുകയാണ് ശ്രീലക്ഷ്മി ശ്രീകുമാർ. അഞ്ചു വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിൽ താരം ജിജിൻ ജഹാംഗീറിനെ വിവാഹം കഴിക്കുകയും ചെയ്തു. ഒമാനിൽ ഒരു പ്രമുഖ മാർക്കറ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്നു.

സിനിമയിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം കഴിഞ്ഞപ്പോൾ ഇനി സിനിമയിൽ എത്താത്തത് എന്നുള്ളതിന് മറുപടി നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോൾ ,

‘സിനിമ ഉപേക്ഷിച്ച് പോയതല്ല. അഭിനയിക്കുന്നതിനേക്കാള്‍ ടി.വി പ്രോഗ്രാമുകളും സ്റ്റേജ് ഷോകളും മറ്റും അവതരിപ്പിക്കുന്നതിലാണ് ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍. ഒന്നുരണ്ടുസിനിമകളില്‍ അഭിനയിച്ചപ്പോള്‍തന്നെ അതുപിടികിട്ടി. ആങ്കറിംഗ് ഇപ്പോഴും ചെയ്യുന്നുണ്ട്’. – ശ്രീലക്ഷ്മി പറയുന്നു.