സ്കൂൾ സമയത്തെ ടിപ്പറുകളുടെ മരണ പാച്ചിൽ സഹികെട്ടപ്പോൾ ഈ മിടുക്കി കുട്ടികൾ ഇറങ്ങി; കയ്യടി..!!

89

സമയം കാലവും നോക്കാതെ പറക്കുകയാണ് ടിപ്പർ ലോറികൾ, സ്‌കൂൾ സമയത്ത് വാഹനം ഓടിക്കുന്നത് നിരോധിച്ചിട്ടും വക വെക്കാതെ ആണ് ടിപ്പർ ലോറികൾ പായുന്നത്. നാട്ടുകാരും ഉദ്യോഗസ്ഥരും കണ്ണടച്ചപ്പോൾ നെഞ്ചും വിരിച്ചു ഇറങ്ങി പെണ്കുട്ടികൾ, സൈക്കിൾ വെച്ചു ടിപ്പർ ലോറികൾ മുഴുവൻ തടഞ്ഞു നിർത്തി. ഈ വിദ്യാർത്ഥിനികൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

യുവാവ് ആണ് ഈ കുട്ടികൾ ചെയ്ത ധീര പ്രവർത്തി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,

ടിപ്പറുകളുടെ മരണപ്പാച്ചിലിനെ മുട്ടുകുത്തിച്ച അങ്കമാലിയുടെ കുരുന്ന് പെൺകരുത്തിന് അഭിവാദ്യങ്ങൾ

പോലീസ്, മോട്ടോർ വാഹന വകുപ്പ്, മറ്റ് ഭരണസംവിധാനങ്ങൾ എന്നിവയെ നോക്കുകുത്തിയാക്കി സ്കൂൾ സമയത്ത് അപായകരമായ രീതിയിൽ ഓടിയ ടിപ്പർ ലോറികളെ മെരുക്കാൻ പാലിശ്ശേരി ഗവ.ഹൈസ്കൂളിലെ മിടുക്കി കുട്ടികൾ തീരുമാനമെടുത്തപ്പോൾ. കാരമറ്റം റൂട്ടിൽ സ്കൂൾ സമയത്ത് ഓടിയ ടിപ്പറുകൾ വിദ്യാർത്ഥിനികൾ തടയുന്ന കാഴ്ച.
PC : Siby Joseph Baiju Parappilly Siju Parappilly

ടിപ്പറുകളുടെ മരണപ്പാച്ചിലിനെ മുട്ടുകുത്തിച്ച അങ്കമാലിയുടെ കുരുന്ന് പെൺകരുത്തിന് അഭിവാദ്യങ്ങൾ !!!പോലീസ്, മോട്ടോർ വാഹന…

Posted by Oanu Achayan on Thursday, 21 February 2019

You might also like