ആ മനുഷ്യൻ ചോര വാർന്ന് മരിക്കുമ്പോൾ നോക്കിനിന്ന് ടാക്സി ഡ്രൈവർമാർ; സംഭവം ഷൊർണ്ണൂരിൽ..!!

39

ആ ജീവൻ പൊലിഞ്ഞു, വാഹന അപകടത്തിൽ പിടിഞ്ഞ നാപ്പത്കാരൻ ജീവൻ രക്ഷിക്കാൻ വേണ്ടി കേണപേക്ഷിച്ചിട്ടും തിരിഞ്ഞു പോലും നോക്കാതെ നിന്ന ടാക്സി ഡ്രൈവർമാർക്ക് എതിരെ പ്രതിഷേധവുമായി യുവാക്കൾ രംഗത്ത്.

ഷൊർണ്ണൂർ, കുളുപ്പുള്ളിയിൽ ഉണ്ടായ അപകടമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ചർച്ചയാകുന്നത്. അവിടെ ലോറിക്കിടയിൽ പെട്ട് നാൽപത് വയസുള്ളയാൾ ജീവനു വേണ്ടി പിടഞ്ഞപ്പോൾ തൊട്ടടുത്തു നോക്കിനിന്ന ടാക്സി ഡ്രൈവർമാരുടെ കറുത്ത മുഖമാണ് ഇപ്പോൾ എല്ലാവരുടെയും ഉള്ളിൽ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

നടുറോഡിൽ ഒരാൾ മരിക്കുവാൻ കിടക്കുന്നു. അതിന്റെ നേരെ ഇടത്തു വശത്ത് ടാക്സി ഡ്രൈവർമാർ. ഉടനെ അവർ അവരുടെ ടാക്സിയും എടുത്തു സ്ഥലം വിട്ടു. കഥയല്ലിത്. നാടിനെ നടുക്കിയ സംഭവം നടന്നത് ഇന്നലെ കുളപ്പുള്ളിയിൽ. ഷൊർണൂരിന് അടുത്തു.

മനുഷ്വത്യമില്ലാത്തവരെ, ആ 40 വയസ്സുള്ള മനുഷ്യൻ മരിച്ചു. ഇനി നിങ്ങളുടെ ഉറക്കം നശിക്കട്ടെ എന്നു ശപിച്ചു പോകുന്നു. അയാൾ നടുറോഡിൽ പത്തുപതിനഞ്ച് മിനിറ്റ് രക്തം വാർന്നു കിടന്നു. നാടിനെ നടുക്കിയ സംഭവം ഇന്നലെയാണ് ഉണ്ടായത്.

ഒരു ലേശം മനുഷ്യത്വമില്ലാത്ത ഇവരുടെ ടാക്സി സ്റ്റാൻഡ് ഇന്ന് ഉപരോധിച്ചിട്ടുണ്ട്. അവരെ അവിടെ കയറ്റില്ല എന്നാണ് പറയുന്നത്. അതേ പ്രതികരിക്കണം. ജനങ്ങൾ പ്രതികരിക്കണം.

ഡോ. ഷിനു ശ്യാമളൻ

https://www.facebook.com/1172566539/posts/10215828508363628/?app=fbl