അന്ന് കയ്യിൽ ഉണ്ടായിരുന്നത് 1000 രൂപ, റിമി ടോമി തന്നോട് പറഞ്ഞത് ഇങ്ങനെ; മഞ്ജു പത്രോസിന്റെ വാക്കുകൾ..!!

148

മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ വിജയി ആകുകയും തുടർന്ന് മഴിവിൽ മനോരമയിലെ ജനപ്രിയ ആക്ഷേപ ഹാസ്യ പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും തുടർന്ന് നിരവധി സിനിമ സീരിയൽ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്ത ആൾ ആണ് മഞ്ജു. താരം കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആയിരുന്നു.

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തുമ്പോൾ കയ്യിൽ ആയിരം രൂപ പോലും തികച്ച് എടുക്കാൻ കഴിയാത്ത അത്രേം ദാരിദ്യത്തിൽ നിന്നുമാണ് എത്തിയത് എന്നായിരുന്നു മഞ്ജു പറഞ്ഞത്.

Manju sunichan

എന്നാൽ ഓഡിഷൻ സമയത്ത് ഗായികയും അവതാരകയും ആയ റിമി ടോമി പറഞ്ഞ വാക്കുകൾ ആണ് തനിക്ക് പ്രചോദനം ആയത് എന്നും മഞ്ജു പറയുന്നു.

മഞ്ജുവും ഭർത്താവ് സുനിച്ചനും എന്തായാലും സെമി റൗണ്ട് വരെ എത്തും എന്നായിരുന്നു അന്ന് റിമി ടോമി മഞ്ജുവിനോട് പറഞ്ഞത്.

ഡാൻസ് തന്റെ ഇഷ്ട മേഖല ആയിരുന്നു എങ്കിലും ജീവിത സാഹചര്യം തന്നെ അതിൽ നിന്നും പിന്നോട്ട് വലിച്ചു എന്നു മഞ്ജു പറയുന്നു.

സുനിച്ചൻ എന്റ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്ന ആൾ ആണ് പക്ഷെ, ജീവിതത്തിൽ സാഹചര്യങ്ങൾ മോശം ആയി വന്നപ്പോൾ നൃത്തം നിർത്തേണ്ടി വന്നു, വീണ്ടും തുടങ്ങണം എന്നാണ് ആഗ്രഹം.

സിനിമയിൽ എത്തുമ്പോൾ തനിക്ക് 88 കിലോ ഭാരം ഉണ്ടായിരുന്നു എന്നും എന്നാൽ പതിനൊന്ന് കിലോയോളം ഭാരം കുറച്ചപ്പോൾ സിനിമയിൽ അവസരങ്ങൾ കുറഞ്ഞോ എന്നും സംശയം ഉണ്ട് എന്നും മഞ്ജു പറയുന്നു.

You might also like