സ്ഫടികം ഓടുമോയെന്ന് മോഹൻലാലിന് സംശയമായിരുന്നു; കാരണം പറഞ്ഞു തൊരപ്പൻ ബാസ്റ്റിൻ..!!

234

ഭദ്രൻ തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു 1995 ൽ പുറത്തിറങ്ങിയ ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ സ്‌ഫടികം. ചിത്രം വലിയ വിജയം ആണെങ്കിൽ കൂടിയും സിനിമ വിജയമാകില്ല എന്നാണ് മോഹൻലാൽ കരുതിയിരുന്നത് എന്നാണ് ചിത്രത്തിൽ തൊരപ്പൻ ബാസ്റ്റിൻ ആയി എത്തിയ പി. എൻ സണ്ണി എന്ന കോട്ടയം കാരുടെ സണ്ണി പോലീസ് പറയുന്നത്.

ബാസ്റ്റിൻ ആയി ശ്രദ്ധ നേടിയ താരം ഇപ്പോൾ വീണ്ടും അഭിനയ ലോകത്തിൽ കയ്യടി നേടുകയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായി എത്തിയ ജോജി എന്ന ചിത്രത്തിൽ ഫഹദിന്റെ അച്ഛന്റെ വേഷത്തിൽ എത്തിയിരിക്കുകയാണ് സണ്ണി. പനച്ചെൽ കുട്ടപ്പൻ എന്ന വേഷം അത്രമേൽ അവിസ്മരണീയമാക്കി സണ്ണി.

എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പഴയ ഓർമ്മകൾ പങ്കു വെക്കുകയാണ് സണ്ണി പോലീസ്.

സ്ഫടികത്തിന്റെ ഷൂട്ടിങ് നടന്നത് കോട്ടയത്താണ്. ഞാൻ കളരിയിൽ പരിശീലിക്കുന്ന സമയത്താണ് സ്ഫടികം ജോർജ് അവിടെ എത്തുന്നത്. അദ്ദേഹമാണ് ഈ വേഷത്തിനു വേണ്ടി എന്നെ ഭദ്രൻ സാറിന് പരിചയപ്പെടുത്തുന്നത്. ഭദ്രൻ സാറിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് തീപ്പെട്ടി ചോദിക്കുന്ന ഡയലോഗ് പറയാൻ പറഞ്ഞു ഒപ്പം കാൽ പൊക്കി തൊഴിക്കാനും ആവശ്യപ്പെട്ടു.

അദ്ദേഹത്തിന് ഇഷ്ടമായി. അപ്പോൾ തന്നെ പോയി മുടിയൊക്കെ വെട്ടി പിറ്റേന്ന് സെറ്റിലെത്തി. മോഹൻലാലിന്റെ അടുത്ത് ചെന്ന് നിന്നപ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ഒരു ഗൗരവം ശരിക്കും മനസ്സിലാകുന്നത്. എല്ലാം ഒരു സ്വപ്നം പോലെ കടന്നു പോയി. അതിലെ ഫൈറ്റിന്റെ അവസാനഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാൽ‌ ഇതിൽ മുഴുവൻ ഇടിയാണ് ഓടുമോ എന്ന് സംശയമാണെന്നു പറഞ്ഞു. അങ്ങനെയല്ല ഇതു 100 ദിവസം ഓടുമെന്ന് ഞാൻ പറഞ്ഞു.

You might also like