ആ ഓർമകൾ വരുമ്പോൾ ഞാൻ ബ്രാണ്ടി കുടിക്കും; നടി ചാർമിള..!!

186

മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ചർമിളയുടേത്, 38 ഓളം സിനിമകളിൽ അഭിനയിച്ച ചാർമിളയുടെ ഇന്നത്തെ അവസ്ഥ ദുരിതം പേറിയുള്ളതാണ്. സിനിമയുടെ മോഡിയും ആഘോഷവും ഒന്നും ജീവിതത്തിൽ ഇല്ല.

രണ്ട് വിവാഹങ്ങൾ കഴിക്കുകയും രണ്ട് പേരെയും വേര്പിരിയുകയും ചെയ്ത ചാര്മിളക്ക് ഒമ്പത് വയസുള്ള ഒരു മകൻ ഉണ്ട്, സിനിമയുടെ സീരിയലും ഒന്നും ഇല്ലാത്ത ചാർമിള ഇപ്പോൾ തമിഴ്നാട്ടിൽ ഒരു വാടക വീട്ടിൽ ആണ് താമസിക്കുന്നത്.

അവതാരകനും നടനുമായ കിഷോര്‍ സത്യയുമായുള്ള രഹസ്യ വിവാഹവും പ്രണയവുമെല്ലാം നടിയുടെ ജീവിതം സംഭവ ബഹുലമാക്കി. ജീവിതത്തില്‍ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താന്‍ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളര്‍ത്താന്‍ വേണ്ടിയാണെന്നും കടങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ഉള്ളതു കൊണ്ടാണെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ചാർമിളയുടെ മദ്യപാനത്തെ കുറിച്ച് സിനിമ ഇൻഡസ്ട്രിയിൽ തന്നെ അടക്കം പറച്ചിൽ ഉണ്ട്, പക്ഷെ അതിനെ കുറിച്ചും വ്യക്തമായ മറുപടിയുണ്ട് ചാര്മിളക്ക്,

മദ്യപാന ശീലത്തെ കുറിച്ച് ചാർമിളയുടെ വാക്കുകൾ ഇങ്ങനെ;

ഞാൻ ഒരു ക്രിസ്ത്യാനി ആന്നെന്നും എന്റെ ചെറുപ്പ കാലം മുതലേ വീട്ടിൽ ഭക്ഷണത്തിന് ഒപ്പം ബിയറും വൈനും ഒക്കെ കഴിയുന്നത് സർവ്വ സാധാരണം ആണെന്നും അതിൽ എനിക്ക് യാതൊരു തെറ്റും തോന്നിയിട്ടില്ല എന്നും അടിവാരത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ അദ്ദേഹവുമായി പിരിഞ്ഞത് എന്നും അദ്ദേഹത്തിന്റെ ഓർമകൾ വരുമ്പോൾ ഞാൻ ഇപ്പൊഴും ബ്രാണ്ടി കഴിക്കും എന്നും ചാർമിള പറയുന്നു, അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന ആഗ്രഹത്താല്‍ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു എന്നും ചാർമിള പറയുന്നു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഷക്കീലയുടെ ആത്മകഥ; പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ..!!