ഭാര്യ അനുവദിച്ചില്ലെങ്കിലും ഭർത്താവിന് സെക്സ് ചെയ്യാൻ അവകാശമുണെന്ന് 75% സ്ത്രീകളും വിശ്വസിക്കുന്നു; അമ്പരപ്പിക്കുന്ന സർവേ ഫലം ഇങ്ങനെ…!!

1,111

വിവാഹവും വിവാഹം കഴിഞ്ഞുള്ള വിവാഹേതര ബന്ധങ്ങളും ഇപ്പോൾ കൂടി വരുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതിനുള്ള പ്രധാന കാരണം ആയി പറയുന്നത് പങ്കാളികൾ തമ്മിലുള്ള ആഗ്രഹിച്ച രീതിയിൽ ഉള്ള ലൈംഗിക ജീവിതം ലഭിക്കാത്തത് ആണ്.

അത്തരത്തിൽ പങ്കാളികൾ വിവാഹേതര ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കേസുകൾ വരുന്നത് കോട്ടയം ജില്ലയിൽ നിന്നും ആയിരുന്നു എന്ന് ചില റിപോർട്ടുകൾ വഴി പുറത്തു വന്നിരുന്നു.

വിവാഹത്തിനൊപ്പം തന്നെ വിവാഹേതര ബന്ധങ്ങൾ ഉണ്ടെങ്കിൽ കൂടിയും ഈ ബന്ധത്തിൽ എല്ലാം തന്നെ ലൈഗീകതക്ക് വ്യക്തമായ സ്വാധീനം ദാമ്പത്യ ജീവിതത്തിൽ ഉണ്ട്.

എന്നാൽ വിവാഹം കഴിക്കുന്നതോടെ ഭാര്യയോട് ഭർത്താവ് ലൈംഗീകത ആവശ്യപ്പെടുമ്പോൾ നിഷേധിക്കാൻ അവകാശം ഉണ്ടോ എന്നത് ആയിരുന്നു അടുത്തിടെ നടത്തിയ ദേശിയ കുടുംബാരോഗ്യ സർവേയിൽ ഏറ്റവും ചർച്ച ആയ ചോദ്യം.

ക്ഷീണം , താൽപ്പര്യ കുറവ് , ഭർത്താവ് ആയിട്ടുള്ള പിണക്കം , ഗുഹ്യരോഗങ്ങൾ , ഭർത്താവിന്റെ അന്യ സ്ത്രീകൾ ആയിട്ടുള്ള ബന്ധം തുടങ്ങിയവ എല്ലാം അതിൽ ചില കാരണങ്ങളിൽ ഉള്ളവയാണ്.

ഭർത്താവിന് സെക്സ് നിഷേധിക്കുന്നതിന്  വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശമുണ്ടോ എന്ന ചോദ്യം കേരളീയ സമൂഹത്തിലെ വിവാഹിതരായ സ്ത്രീകളോട് ഒരു സർവേ വഴി ചോദിച്ചപ്പോള്‍ അനുകൂലമായി പ്രതികരിച്ചവരിൽ സ്ത്രീകളെക്കാൾ അധികം പുരഷന്മാരായിരുന്നു ഉണ്ടായത്.

വിവാഹിതരായ പുരുഷന്മാരിൽ 75 % പേരും ഭാര്യക്ക് അതിന് അവകാശമുണ്ട് എന്ന് പറഞ്ഞപ്പോൾ അതേ രീതിയിൽ പ്രതികരിച്ചത് 72 % വിവാഹിതകൾ മാത്രമാണ്. 84 % പേരും ക്ഷീണമാണ് കാരണമെങ്കിൽ സ്ത്രീക്ക് സെക്സ് നിഷേധിക്കുന്നതിന് അവകാശമുണ്ട് എന്ന നിലയിലും പ്രതികരിച്ചു.

ഭാര്യ ഭർത്താവിനോട് സെക്സ് നിഷേധിക്കുകയാണെങ്കിൽ മറ്റൊരു സ്ത്രീയെ സെക്സിനായി സമീപിക്കാം എന്നാണ് വിവാഹിതരായ പുരുഷന്മാരിൽ 13.4 % പേരും കരുതുന്നത്.

മറ്റൊരു ഞെട്ടിക്കുന്ന കാര്യം 24.6 % വിചാരിക്കുന്നത് സെക്സ് നിഷേധിക്കുന്നതിൻ്റെ പേരിൽ ഭാര്യയെ ബലപ്രയോഗത്തിലൂടെ സെക്സിൽ ഏർപ്പെടുത്തനും ഭർത്താവിന് അവകാശമുണ്ട് എന്നുമാണ്.

വിവാഹിതരായ പുരുഷന്മാരിൽ 9.2 % പേരും സെക്സ് നിഷേധിക്കപ്പെടുമ്പോൾ ബലപ്രയോഗത്തിലൂടെ ഭാര്യയെ പ്രാപിക്കാറുണ്ട് എന്ന നിലയിൽ സർവെയിൽ പ്രതികരിച്ചു. 

ഈ സർവേയിൽ പങ്കെടുത്ത മറ്റൊരു വിഭാഗം പറയുന്നത് സെക്സിന് സമ്മതിക്കാത്ത  ഭാര്യയെ മർദ്ദിക്കാൻ ഭർത്താവിന് അവകാശമുണ്ട് എന്നാണ്.

ഇതേ അഭിപ്രായമുള്ള വലിയൊരു വിഭാഗം സ്ത്രീകളും ഉണ്ട്. വിവാഹിതരായവരിൽ 13 % സ്ത്രീകളാണ് അത്തരത്തിൽ വിശ്വസിക്കുന്നത്. എന്നാൽ വിവാഹിതരായ പുരുഷന്മാരിൽ 10.4 % മാത്രമേ അത് അംഗീകരിക്കുന്നുള്ളൂ. 8.1 % അവിവാഹിതകൾ മാത്രമാണ് ഇത്തരത്തിൽ അഭിപ്രായപ്പെടുന്നത്.

You might also like