ജീവിതം ആനന്ദകരമാക്കാൻ 7 ടിപ്സ്; അറിയേണ്ടതെല്ലാം..!!

354

കുടുംബം എന്നുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നു, നല്ല കുടുംബ ജീവിതം ആണ് നാളെയുടെ സമൂഹത്തെ പടുത്ത് ഉയർത്തുന്നത്. ഇന്നത്തെ തലമുറയാണ് നാളത്തെ തലമുറയുടെ മാതൃക. വിവാഹം ആണ് ഓരോ കുടുംബത്തിന്റെയും അടിത്തറയിൽ ഒന്ന്. വിവാഹിതർ ആകുന്നവർ ഭൂരിഭാഗവും മുൻ പരിചയം ഇല്ലാത്തവർ ആയിരിക്കും. ജീവിതത്തിൽ ഇവരുടെ ഒത്തുചേരലും സ്വരചേർച്ചയും ഒക്കെയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളിൽ ഒന്ന്.

നല്ലൊരു ജീവിതത്തിന് ആവശ്യമായി വരുന്ന കുറെയേറെ ടിപ്സുകൾ.

പരസ്പരം മനസിലാക്കുക.

ജീവിതത്തിൽ ഏറ്റവും സിംപിൾ ആയി പറയാം എങ്കിലും വളരെ ദുർഘടമായ ഒന്നാണിത്. കാരണം, വിവാഹം കഴിക്കുന്ന പുരുഷനിലേക്ക് എത്തുന്ന സ്ത്രീ, ഏതോ ഒരു നാട്ടിൽ ഏതോ ഒരു അച്ഛനും അമ്മയ്ക്കും വ്യത്യസ്ത സാഹചര്യത്തിൽ മറ്റൊരു ജീവിത സ്വാധീനങ്ങളിൽ വളർന്ന ആൾ ആയിരിക്കും. അതുപോലെ തന്നെ ഇരുവരുടെയും ഇഷ്ടാനിഷ്ടങ്ങൾ വളരെ വ്യത്യസ്തമായിരിക്കും.

കൂട്ടുകാർക്ക് ഒപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഭർത്താവും എപ്പോഴും തനിക്ക് ഒപ്പം ഭർത്താവ് ഉണ്ടാവണം എന്നാഗ്രഹിക്കുന്ന ഭാര്യയും ആണെങ്കിലും അവരുടെ ഇഷ്ടങ്ങൾ പരസ്പരം പറഞ്ഞു മനസിലാക്കിയാൽ മാത്രമേ നല്ലൊരു കുടുംബ ജീവിതം ഉണ്ടാകൂ.

സമയം മാറ്റിവെക്കുക.

കുടുംബം എന്നുള്ളത് ജോലിക്കും സഹൃദങ്ങൾക്കും ഒപ്പം പ്രാധാന്യം ഉള്ളതാണ്. അതുകൊണ്ടു തന്നെ ഭാര്യക്ക് ഒപ്പം ഭർത്താവും നേരെ തിരിച്ചും ദിവസം ഒരു മണിക്കൂർ എങ്കിലും സമയം ചെലവഴിക്കുക. പരസ്പരം നല്ല വിശേഷങ്ങൾ സൗഹൃദ സംഭാഷണങ്ങൾ നടത്തുക. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക. കുട്ടികൾക്ക് ഇത് നല്ലൊരു മാതൃക കൂടിയാകും.

പരസ്പരം അഭിനന്ദിക്കുക.

പരസ്പരം മനസിലാക്കുക എന്നുള്ളത് പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് പരസ്പരം അഭിനന്ദിക്കുക എന്നുള്ളത്. ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കിയാൽ അല്ലെങ്കിൽ കുറച്ച് ഉപ്പും എരിവോ എന്തെങ്കിലും കൂടിയാലോ കുറഞ്ഞാലോ അത് അഡ്ജസ്റ്റ് ചെയ്ത് നല്ലതാണ് നായിട്ടുണ്ട് എന്ന് പറയുക. അതുപോലെ ഭർത്താവ് ഒരു നല്ല വസ്ത്രം ധരിച്ചാൽ ഇന്ന് കാണാൻ കൊള്ളാം അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കുക. ജോലിയിൽ നിന്നും നേരിടുന്ന നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക. അത് പരസ്പരം ഉള്ള ഉന്മേഷം കൂട്ടും. എല്ലാ കാര്യത്തിലും നീ എന്നുള്ളത് ഒഴുവാക്കി ഞാൻ എന്നുള്ളത് ചേർത്ത് പറയുക. നീ അത് ചെയ്തത് ശരിയായില്ല, നീ ഇത് ചെയ്തത് ശരിയായില്ല എന്നൊക്കെ പറയുന്നത് പാർട്ടനറെ തളർത്തും.

തർക്കങ്ങൾ ഒഴിവാക്കുക.

ദാമ്പത്യ ജീവിതത്തിൽ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും വലിയ വഴക്കുകൾ ഉണ്ടാകതെ ഇരിക്കാൻ ശ്രമിക്കുക. അതുപോലെ, തർക്കങ്ങൾ ഉണ്ടാകുമ്പോൾ അമിതമായി സംസാരിക്കാതെ ഇരിക്കുക. അങ്ങനെ സംഭവിച്ചാൽ വിചാരിക്കാത്ത രീതിയിൽ ഉള്ള വാക്കുകൾ ദേഷ്യത്തിൽ പുറത്ത് വരാൻ സാധ്യത ഉണ്ട്. അതുപോലെ, വഴക്കുകൾ ഉണ്ടായാൽ, ഒരാഴ്ചയോ ഒരു മാസമോ നീട്ടി കൊണ്ട് പോകാതെ ഈഗോ വെക്കാതെ പരസ്പരം പറഞ്ഞു തീർക്കാൻ ശ്രമിക്കുക.

പരസ്പര വിശ്വാസം.

പരസ്പര വിശ്വാസം എന്നുള്ളത് ജീവിതത്തിൽ ഏറ്റവും പ്രധാന ഘടകം ആണ്. അതുപോലെ വിവാഹ ജീവിതത്തിൽ ഭാര്യ ആയാലും ഭർത്താവ് ആയാലും വിവാഹേതര ബന്ധങ്ങൾ ഒരിക്കലും ഉണ്ടാവാൻ പാടില്ല.

കൂടുതൽ അറിയാൻ വീഡിയോ വിശദമായി കാണുക

You might also like