നെഞ്ചുപൊട്ടി ബാലഭാസ്കറിന്റെ ഭാര്യ ചോദിക്കുന്നു, എന്നെ മാത്രം എന്തിന് ബാക്കി വെച്ചു; പൊട്ടിക്കരഞ്ഞ് ലക്ഷ്മി..!!

68

ബാലഭാസ്കർ എന്ന അതുല്യ കലാകാരൻ വിട പറഞ്ഞിട്ട് നാളുകൾ ഏറെ ആയി എങ്കിൽ കൂടിയും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന മുഖങ്ങൾ ആണ് ബാലുവിന്റെയും മകൾ തേജസ്വനി ബാലയുടെയും.

എന്നാൽ, അപകട മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ബാലഭാസ്കറിന്റെ കുടുംബം പറയുമ്പോഴും അതിന് കൂടുതൽ ബലം നൽകുന്ന രീതിയിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ സ്വർണ്ണ കടത്ത് കേസിൽ പിടിയിൽ ആകുന്നത്.

എന്നാൽ ബാലഭാസ്കർക്ക് ഇതുമായി ഒരിക്കലും ബന്ധം ഉണ്ടാകില്ല എന്നും കാരണം കൂട്ടത്തിൽ ഒരാൾ മദ്യപിച്ചാൽ പോലും ട്രൂപ്പിൽ നിന്നും പുറത്താക്കുന്ന ആൾ ആണ് ബാലഭാസ്കർ എന്നും പിന്നെ എങ്ങനെ ഇത്രയും ക്രൂരമായ പ്രവർത്തികൾക്ക് ബാലു കൂട്ടുനിൽക്കുന്നത് എന്നും ലക്ഷ്മി ചോദിക്കുന്നു.

ബാലുവിന്റെ മരണത്തിൽ നിന്നും തനിക്ക് നേട്ടം ആണെന്ന് ഉള്ള രീതിയിൽ വാർത്തകൾ പരത്തുന്നതിൽ തനിക്ക് വല്ലാത്ത വേദനയാണ് ഉള്ളത് എന്നും ലക്ഷ്മി പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആണ് താൻ അപകടത്തിൽ നിന്നും മോചനം ലഭിച്ചിട്ടില്ല എന്നും കുളിക്കാനും ഭക്ഷണം കഴിക്കാനും അടക്കം തനിക്ക് ഇപ്പോഴും പരസഹായം വേണം എന്നും ലക്ഷ്മി പറയുന്നു.

മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന ആൾ ആയിരുന്നു ബാലു എന്നും ബാലുവിൽ തനിക്ക് തോന്നിയ പോരായ്മ അത് മാത്രം ആയിരുന്നു എന്നും തന്റെ കലയിൽ അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുന്ന ആൾ ആണ് ബാലു എന്നും അദ്ദേഹം പൂർത്തി ആക്കാത്ത വർക്കുകൾ താൻ പൂർത്തിയാക്കുന്നു എന്നുള്ള വാർത്ത തെറ്റാണ് എന്നും തന്നെ നിവർന്ന് നിൽക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാൻ എങ്ങനെ ആൽബങ്ങൾ പൂർത്തിയാക്കും, സംഗീതം ആസ്വദിക്കും എന്നത് അല്ലാതെ തനിക്ക് അത്തരത്തിൽ സംഗീത സംവിധായക ആകാൻ ഉള്ള കഴിവ് ഒന്നും ഇല്ല എന്നും ലക്ഷ്മി പറയുന്നു.

അപകടം നടന്ന സമയത്ത് ബാലു ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് താൻ ഇപ്പോൾ ആഗ്രഹിക്കുന്നു എന്നും അങ്ങനെ ആയിരുന്നു എങ്കിൽ അദ്ദേഹം ഇപ്പോഴും ജീവനോടെ തന്റെ ഒപ്പം ഉണ്ടാകുമായിരുന്നു എന്നും ലക്ഷ്മി പറയുന്നു.

ബാലുവിന് പകരം താൻ ആയിരുന്നു മരിച്ചത് എങ്കിൽ ഇപ്പോഴത്തെ ആരോപണങ്ങൾ സംഭവിക്കില്ലായിരുന്നു. സ്വർണ്ണ കടത്ത് കേസിൽ കുടുങ്ങിയ ബാലുവിന്റെ സുഹൃത്തുക്കൾ ആണെന്ന് പറയുന്ന ആർക്കും ഔദ്യോഗിക കാര്യങ്ങളിൽ പ്രവർത്തിച്ചിരുന്നവർ അല്ല എന്നും ലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

You might also like