ചാനൽ ഷോക്കിടെ വീണ് ഏഴ് വർഷം ചികിത്സയിൽ, ചാനൽ തിരിഞ്ഞു പോലും നോക്കിയില്ല; ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു നടി..!!

73

ചാനൽ ഷോയിൽ അവതാരകയായും കോമഡി ഷോയിൽ കൂടി അഭിനയ മേഖലയിൽ തന്റേതായ ഇടം നേടിയാണ് നടിയാണ് സിനി വർഗ്ഗീസ്, ചാനൽ പരിപാടിക്ക് ഇടയിൽ വീണ് പരിക്കേറ്റ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും കൂട്ടുകാർ അടക്കം തന്നോട് ചെയ്ത ചതിയെയും വ്യാജ പ്രചാരണങ്ങളെ കുറിച്ചും നടി ഇപ്പോൾ തുറന്ന് പറയുന്നത്.

തിരക്കുകളിൽ ആയപ്പോൾ ശരീര സൗന്ദര്യവും തടിയും ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല, തൈറോയ്ഡ് ഉണ്ടായിരുന്നത് കൊണ്ട് തനിക്ക് വളരെ പെട്ടന്ന് വണ്ണം കൂടിയതും, സഹ പ്രവർത്തകർ അടക്കം താൻ അഭിനയം നിർത്തി എന്നുള്ള രീതിയിൽ ആണ് ഈ സാഹചര്യത്തിൽ പ്രചാരണം നടത്തിയത്.

ചെറിയ വേഷങ്ങൾ ചെയ്‌തും ഉത്ഘാടനങ്ങൾ ചെയ്‌തും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന തന്റെ അവസരങ്ങൾ ഇതോടെ ഇല്ലാതെ ആകുക ആയിരുന്നു. ഇതെല്ലാം ചെയ്തത് തന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ ആയിരുന്നു എന്നറിഞ്ഞപ്പോൾ ഹൃദയം തകർന്ന് പോകുന്ന വേദന ആയിരുന്നു.

ഇതുപോലെ തന്നെ ഇരു ചാനൽ പരിപാടി അവതരണം നടത്താൻ എത്തിയപ്പോൾ താൻ സ്റ്റേജിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റു, ഏഴ് വർഷത്തോളം ആണ് തുടർന്ന് ചികിത്സയിലായിരുന്നു. എന്തായിരുന്നു പറ്റിയത്, എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു ചാനൽ അധികൃതർ തന്നെ സഹായിക്കാനോ മറ്റിനുമായോ എത്തിയില്ല, തന്നെ പോലെ ചെറിയ വേഷങ്ങൾ ചെയ്ത് ജീവിതം പുലർത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ ഇതാണ് എന്നാണ് സിനി ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.