പഴയ മോഹിനി ഇപ്പോൾ ക്രിസ്റ്റീന; സിനിമ കൈവിട്ടപ്പോൾ സുവിശേഷ പ്രാസംഗിക..!!

157

മഹാലക്ഷ്മി എന്ന പേരിൽ ഉള്ള നടിയെ അറിയുമോ എല്ലാവർക്കും ഒരു സംശയം കാണും എന്നാൽ മോഹിനി എന്ന നടിയെ സുപരിചിതയും ആണ്. കോയമ്പത്തൂർ ഒരു ഭ്രാഹ്മണ കുടുംബത്തിൽ ജനിച്ച മഹാലക്ഷ്മിയാണ് മോഹൻലാൽ നായകനായി എത്തിയ നാടോടി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തുന്നത്.

വിവാഹത്തിന് ശേഷം അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ മോഹിനി 2006ൽ ആണ് ക്രൈസ്തവ മതം സ്വീകരിക്കുന്നത്. അമേരിക്കൻ വ്യവസായി ആയ ഭാരത് പോളിനെയാണ് മോഹിനി വിവാഹം കഴിക്കുന്നത്.

ക്രൈസ്തവ മതം സ്വീകരിച്ചതോടെ മോഹിനി തന്റെ പേര്, ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നാക്കി. ഇപ്പോൾ സുവിശേഷ പ്രാസംഗികയായി മാറിയ മോഹിനി, അമേരിക്കയിലെ ഹൂസ്റ്റണിൽ ആഗസ്റ്റ് 1 മുതൽ നാല് വരെ സുവിശേഷം നടത്തുന്നു എന്നുള്ള പരസ്യം ആണ് വൈറൽ ആകുന്നത്.

സീറോ മലബാർ സഭയുടെ ദേശിയ കൺവേൻഷനിൽ ആണ് മോഹിനി പ്രസംഗിക്കാൻ എത്തുന്നത്, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ സുഖ സൗകര്യങ്ങൾ എല്ലാം ഒഴിഞ്ഞു കുടുംബിനി ആയതോടെ ആണ് മോഹിനി വിഷാദ രോഗത്തിന്റെ അടിമ ആകുന്നത്, തുടർന്നാണ് മോഹിനി ബൈബിൾ വായിക്കുകയും അതിലൂടെ ജീവിതത്തിൽ തിരിച്ചു എത്തുന്നതും ഈ തിരിച്ചറിവ് ആണ് ക്രൈസ്തവ മതം സ്വീകരിക്കാൻ മോഹിനിയെ പ്രേരിപ്പിച്ച ഘടകവും.

You might also like