ആർത്തവം അശുദ്ധമല്ല, ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി അനു മോൾ..!!

139

നടി ആയാലും നടൻ ആയാലും അഭിമുഖങ്ങളിൽ പ്രധാനമായും നേരിടുന്ന ചോദ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ആർത്തവവും ശബരിമല പ്രവേശനവും ഒക്കെ. ശബരിമല വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി അനു മോൾ.

ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് തനിക്ക് വ്യക്തിപരമായി താത്പര്യമില്ലെന്നും താരം പറയുന്നു.

വിയര്‍ത്തിരിക്കുമ്പോള്‍ പോലും അമ്പലങ്ങളില്‍ കയറാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് താനെന്നും എന്നാല്‍ അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍ അഭിമുഖത്തില്‍ പറയുന്നു. ഓരോരുത്തരും അവരുടെതായ ഇഷ്ടത്തിനാണ് ജീവിക്കുന്നത് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെയാണ് വിലക്കുവാനാവുന്നത്.

ജനിച്ചു വളര്‍ന്ന ചുറ്റുപാടും കേട്ടു വളര്‍ന്ന രീതികളും അനുസരിച്ച് ആര്‍ത്തവം ഉള്ളപ്പോള്‍ ക്ഷേത്രത്തില്‍ പോകാന്‍ പറ്റുമോ എന്നൊക്കെ ഭയന്നിട്ടുണ്ട്. തന്റെ മനസിലെ ക്ഷേത്രങ്ങള്‍ക്ക് കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും മണമാണെന്നും അനുമോള്‍ അഭിപ്രായപ്പെടുന്നു.

You might also like