50 വയസുള്ള നടൻ മാധവനെ വിവാഹം കഴിക്കണമെന്ന് പതിനെട്ടുകാരി; മാധവന്റെ മറുപടി ഇങ്ങനെ..!!

55

വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് എത്തിയ തമിഴ് നടൻ ആണ് മാധവൻ. കേരളത്തിൽ അടക്കം വലിയ ആരാധക നിരയുള്ള താരം, സിനിമയിൽ എത്തിയത് മണി രത്നം സംവിധാനം ചെയ്ത 2000ൽ പുറത്തിറങ്ങിയ അലൈപായുതേ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. വിജയ് സേതുപതി മാധവൻ എന്നിവർ ഒന്നിച്ച വിക്രം വേദ വലിയ വിജയം തന്നെയാണ് നേടിയത്.

പുത്തൻ ചിത്രത്തിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് ഷെയർ ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിന് താഴെയാണ് ആരാധിക മാധവന് വിവാഹ അഭ്യർത്ഥനയുമായി എത്തിയത്.

എനിക്ക് പതിനെട്ട് വയസ്സ് ആയി, നിങ്ങളെ വിവാഹം ചെയ്യുന്നത് തെറ്റാണോ എന്നായിരുന്നു നീന ജയി എന്ന് പേരുള്ള ആരാധിക ചോദിച്ചത്.

അമ്പത് വയസ്സ് ഉള്ള മാധവൻ സിനിമയിൽ എത്തുന്നതിന് മുന്നേ വിവാഹിതൻ ആണ്, 14 വയസ് ഉള്ള ഒരു മകനും ഉണ്ട് മാധവന്. വിവാഹ അഭ്യർത്ഥന നടത്തിയ കുട്ടിയോട്, ‘നിങ്ങൾക്ക് വിവാഹം കഴിക്കാൻ എന്നെക്കാൾ നല്ലൊരു വരനെ നിങ്ങൾ തന്നെ കണ്ടെത്തും’ എന്നായിരുന്നു മാധവൻ നൽകിയ മറുപടി.

മാധവൻ റോക്കറ്റ് എന്ന ചിത്രത്തിൽ ആണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്, ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്, ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റാരോപിതൻ ആകുകയും തുടർന്ന് കുറ്റ വിമുക്തൻ ആകുകയും ചെയ്ത നമ്പി നാരായണന്റെ കഥയാണ് റോക്കറ്റ്. ഈ ചിത്രത്തിലെ ലുക്ക് ഷെയർ ചെയ്തപ്പോൾ ആണ് വിവാഹ അഭ്യർത്ഥന നീന നടത്തിയത്.

You might also like