മാനുഷയെ ദത്ത് നൽകാൻ കഴയില്ല; നൊമ്പരത്തോടെ ജതീഷും ഭാര്യയും മടങ്ങി; പക്ഷെ ജിജു വീട് വെച്ച് നൽകും..!!

77

പ്രളയം കീഴടക്കാൻ എത്തുമ്പോഴും എന്നും കൈത്താങ്ങായി നിരവധി ആളുകൾ ആണ് ജീവൻ പോലും ബലി നൽകി നാടിന് വേണ്ടി ഒറ്റക്കെട്ടായി ഇറങ്ങുന്നത്. കൊച്ചിയിൽ ബ്രോഡ് വെയിൽ തുണി കച്ചവടം നടത്തുന്ന നൗഷാദും, രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇടയിൽ ജീവൻ ത്യാഗം നടത്തിയ ലിനുവും അബ്ദുൾ റസാഖ് എന്നിവരും എല്ലാം നമുക്ക് നൽകിയ ഊർജം ചെറുതല്ല.

ഇവരുടെ കൂട്ടത്തിലേക്ക് ഉള്ള മറ്റ് രണ്ട് പേർ ആണ് ജിതേഷും ജിജുവും. അച്ഛന്റെ മരണത്തോടെ ദുരിതാശ്വാസ ക്യാമ്പിൽ ഒറ്റപ്പെട്ടുപോയ മാനുഷ എന്ന പെണ്കുട്ടിയെ ദത്ത് എടുക്കാൻ മുന്നോട്ട് വന്നയാൾ ആണ് ജിതേഷ്.

വാടക വീട്ടിൽ താമസിക്കുന്ന ജിതേഷിന് വീട് ഇല്ലാത്തത് കൊണ്ട് വീട് വെച്ചു നൽകാൻ മുന്നോട്ട് വന്നയാൾ ആണ് ജിജു. ഇപ്പോൾ ജിജു ജേക്കബ് ആരാണ് എന്നറിഞ്ഞപ്പോൾ ഉള്ള അമ്പരപ്പിൽ ആണ് നാട്ടുകാരും അതിന് ഒപ്പം സിനിമ ലോകവും.

മാവൂർ മണക്കാട് ദുരിതാശ്വാസ ക്യാമ്പിൽ അച്ഛൻ മരിച്ച് ഒറ്റപ്പെട്ട മാനുഷയെ കുറിച്ച് ചാനൽ വാർത്തകളിൽ കൂടിയും സാമൂഹിക മാധ്യമങ്ങളിൽ കൂടിയുമാണ് എറണാകുളം ഞാറക്കൽ സ്വദേശി ജിജു ജേക്കബ് അറിയുന്നത്.

ഒറ്റപ്പെട്ട് പോയ മാനുഷയെ ജിതേഷ് ദത്ത് എടുക്കാൻ എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിജു അറിയുന്നത്. എന്നാൽ വാടക വീട്ടിൽ കഴിയുന്നത് ജിതേഷിന് കുട്ടിയെ ദത്ത് എടുക്കാൻ കഴിയില്ല എന്നറിഞ്ഞതോടെയാണ് ജിജു സഹായവും ആയി എത്തിയത്.

തന്റെ വൈപ്പിൽ എളങ്കുന്നപ്പുഴയിൽ ഉള്ള വീടും സ്ഥലവും ജിതേഷിന് നൽകാം എന്നാണ് ജിജു വാക്ക് നൽകിയത്. ഇതോടെയാണ് ആലപ്പുഴ തുമ്പോളി സ്വദേശി ജിതേഷും ഭാര്യയും കോഴിക്കോട് കളക്ടറെ കാണാൻ എത്തി. എന്നാൽ മുതിർന്ന സഹോദരങ്ങൾ സംരക്ഷിക്കാൻ ഉള്ളത് കൊണ്ട് മാനുഷയെ ദത്ത് എടുക്കാൻ കഴിയില്ല.

ഇതോടെ ഏറെ നൊമ്പരത്തോടയാണ് ജിതേഷും ഭാര്യയും മടങ്ങിയത്, എന്നാൽ ദത്ത് എടുക്കലിന് നിയമതടസം ഉണ്ടെങ്കിൽ മാനുഷക്ക് വീട് വെച്ചു നൽകും, വ്യാഴാഴ്ച കലക്ടറേറ്റിൽ എത്തിയ ജിജു ജേക്കബ് സ്ഥലം വാങ്ങിച്ച് വീട് വെച്ച് നൽകാം എന്നും എഴുതി നൽകി.

സംവിധായകൻ ജിബു ജേക്കബിന്റെ സഹോദരൻ ആണ് ജിജു, വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആണ് ജിബു ജേക്കബ്. ഇവർക്ക് ഒപ്പം ആണ് ജിജു കോഴിക്കോട് കളക്ടറെ കാണാൻ എത്തിയതും.

You might also like