നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; രാജകുമാരി പിറന്ന സന്തോഷം പങ്കുവെച്ച് ശിവദ..!!

115

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാൾ ആണ് ശിവദ നായർ 1999 ൽ പുറത്തിറങ്ങിയ നിനക്കായി എന്ന ചിത്രത്തിൽ കൂടിയാണ് ശിവദ അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിൽ കൂടിയും ശിവദ ശ്രദ്ധിക്കപ്പെട്ടത് ജയസൂര്യ നായകനായി എത്തിയ സു സു വാത്മീകം എന്ന ചിത്രത്തിൽ കൂടിയായിരുന്നു.

ഇപ്പോഴിതാ 2015ൽ വിവാഹിതയായ ശിവദ ഒരു പെണ്കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ശിവദ തന്നെയാണ് ഇക്കാര്യം ആരാധകർക്കും സുഹൃത്തുക്കൾക്കുമായി ഷെയർ ചെയ്തത്.

‘ഇത്രയും നാൾ ഞാൻ എവിടെയായിരുന്നു എന്ന് ചോദിച്ചുകൊണ്ടിരുന്നു എല്ലാ സുഹൃത്തുക്കൾക്കുമായി. ഇതാ ആ വാർത്ത. ജൂലൈ 20 നു ഞങ്ങൾക്ക് ഒരു കുഞ്ഞു രാജകുമാരി അഥിതി ആയി എത്തിയിരിക്കുന്നു. അരുന്ധതി എന്നാണ് അവളുടെ പേര്. ഇതായിരുന്നു ശിവദ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.