നടക്കാൻ കഴിയാത്ത അമ്മക്ക് വേണ്ടി മകൻ കണ്ടുപിടിച്ച ചലിക്കുന്ന കാർ സീറ്റ്; കയ്യടിച്ച് സോഷ്യൽ മീഡിയ..!!

41

മറ്റുള്ളവരുടെ ജീവത്തെക്കാൾ ഏറെ ദുഘടം നിറഞ്ഞതാണ് വികലാംഗരായ ആളുകളുടെ ജീവിതം, ജീവിതത്തിൽ ദുർഘടം ഏറുബോൾ പലപ്പോഴും ഒറ്റപ്പെട്ട് പോകാറുണ്ട്, യാത്രകൾ പോലും ചിലപ്പോൾ നല്ല രീതിയിൽ നടത്താൻ കഴിയാതെ വരും. സുഹൃത്തുക്കളും കുടുംബവും എല്ലാം ആഘോഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളിലും എല്ലാം പങ്കെടുക്കുമ്പോൾ വീട്ടിലെ മുറിയിൽ ഒറ്റപ്പെട്ട് പോകും ഈ പാവങ്ങൾ.

അങ്ങനെ ഉള്ള തന്റെ അമ്മക്ക് കാർ സുഖമായി യാത്ര ചെയ്യാൻ കോട്ടയം ജില്ലയിലെ വൈക്കത്ത് ഉള്ള യുവാവ് ആദർശ് ബാലകൃഷ്ണൻ നിർമിച്ച ടെക്‌നോളജി ആണ് ഇപ്പോൾ തരംഗം ആകുന്നത്.

കാലുകൾക്ക് ശേഷി കുറവുള്ള തന്റെ അമ്മക്ക് കാറിൽ യാത്ര ചെയ്യുന്നതിനും സുഖമായി കയാറുവാനും ഇറങ്ങുവാനും ഉള്ള ഉപകരണത്തിനായി പലയിടത്തും അന്വേഷിച്ചു എങ്കിലും നമ്മുടെ ശാസ്ത്ര ലോകം ഏറെ വളർന്നു എങ്കിലും അങ്ങനെ ഒരു ഉപകരണത്തിനായി ഉള്ള ചിലവ് അഞ്ച് ലക്ഷത്തിൽ ഏറെ ആയിരുന്നു, തന്റെ സ്വപ്നം അതുകൊണ്ട് ഒന്നും ഉപേക്ഷിക്കാൻ ആദർശ് തയ്യാറിയിരുന്നില്ല.

വാങ്ങാൻ കഴിയില്ല എങ്കിൽ അങ്ങനെ ഒരു ഉപകരണം തനിക്ക് ഉണ്ടാക്കി കൂടെ എന്നായിരുന്നു ആദർശ് പിന്നീട് ചിന്തിച്ചത്, അതിനായി ആദ്യം ആദർശ് ചെയ്തത് തന്റെ ഹ്യുണ്ടായ് വെർണ കാറിലെ മുന്നിലെ സീറ്റ് (കോ -ഡ്രൈവർ സീറ്റ്) പരിഷ്‌ക്കരിക്കുകയായിരുന്നു. സീറ്റ് പൂർണ്ണമായും തെന്നി നീക്കാവുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തി. സീറ്റിനടിയിലെ ലോക്ക് അഴിച്ചു കഴിഞ്ഞാൽ അത് പൂർണ്ണമായും വശങ്ങളിലേക്ക് തിരിക്കാവുന്ന രീതിയിലാകും. അങ്ങനെ ഡോർ തുറന്നതിനു ശേഷം സീറ്റ് പുറത്തേക്ക് തിരിച്ചു വെക്കുവാൻ സാധിക്കും.

ഇത്തരത്തിൽ ഉള്ള കാറിൽ ആണ് ആദർശ് അമ്മക്ക് വേണ്ടിയുള്ള ഉപകരണം ഉണ്ടാക്കിയത്, ഉണ്ടാക്കിയ രീതി ആദർശ് തന്നെ വിവരിച്ചിരിക്കുകയാണ്.

വീഡിയോ കാണാം

ഇതുപോലെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ നമുക്ക് സാധിക്കുമ്പോൾ അത്തരത്തിൽ ഉള്ളവർക്ക് ഉള്ള പിന്തുണയാണ് നമ്മൾ നൽകേണ്ടത്.

You might also like